Image

എന്‍ജിഒ യൂണിയന്‍ സ്ഥാപക നേതാവ് വെട്ടിക്കുന്നേല്‍ മാത്യു സഖറിയ നിര്യാതനായി

Published on 24 August, 2019
എന്‍ജിഒ യൂണിയന്‍ സ്ഥാപക നേതാവ് വെട്ടിക്കുന്നേല്‍ മാത്യു സഖറിയ നിര്യാതനായി
മണര്‍കാട്: കോട്ടയം മുന്‍ ഡപ്യൂട്ടി കലക്ടറും (ഹൗസിങ്), കേരള എന്‍ജിഒ യൂണിയന്‍ സ്ഥാപക സംസ്ഥാന പ്രസിഡന്റുമായ വെട്ടിക്കുന്നേല്‍ മാത്യു സഖറിയ (കുഞ്ഞുമോന്‍-83) നിര്യാതനായി. മൃതദേഹം ഇന്ന് 5നു വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ശനിയാഴ്ച വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 4ന് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി, കര്‍ഷകസംഘം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി, മണര്‍കാട് സെന്റ് മേരീസ് കോളജ്, സെന്റ് മേരീസ് ഹോസ്പിറ്റല്‍ എന്നിവയുടെ ഗവേണിങ് ബോര്‍ഡ് അംഗം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: മണര്‍കാട് അട്ടാര്‍വയലില്‍ എ. വി. ശോശാമ്മ (റിട്ട. ഹെഡ് നഴ്സ്, കോട്ടയം ജില്ലാ ആശുപത്രി). മക്കള്‍: ദിലീപ് മാത്യു സക്കറിയ (സഹ്യ ഹില്‍ പ്രൊഡ്യൂസസ്), ദീപ. മരുമക്കള്‍: ഷാജി, തോട്ടയ്ക്കാട് പുള്ളോലിക്കല്‍ കുര്യന്‍ ഈപ്പന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക