Image

ഭൂമി ഇടപാട്‌ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന്‌ കോടതി

Published on 24 August, 2019
ഭൂമി ഇടപാട്‌ കേസില്‍ കര്‍ദ്ദിനാള്‍  മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന്‌ കോടതി


ഭൂമി ഇടപാട്‌ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ തിരിച്ചടി. കേസില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടണമെന്ന്‌ എറണാകുളം സെഷന്‍സ്‌ കോടതി ഉച്ചരവിട്ടു. തൃക്കാക്കര മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ സെഷന്‍സ്‌ കോടതിയുടെ ഉത്തരവ്‌. കര്‍ദ്ദിനാളിനു പുറമേ ഫാ.ജോഷി പുതുവ, ജോജു വര്‍ഗീസ്‌ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത്‌ മാതാ കോളേജിന്‌ മുന്‍വശമുള്ള 60 സെന്റ്‌ ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്‌ക്ക്‌ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ്‌ ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച്‌ പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി കേസ്‌ എടുത്ത്‌ വിചാരണ നേരിടാന്‍ ഉത്തരവിട്ടത്‌.

എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട്‌ നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ്‌ താന്‍ ചെയ്‌തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക