Image

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി.വി.സിന്ധു ഫൈനലില്‍

Published on 24 August, 2019
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി.വി.സിന്ധു ഫൈനലില്‍

ബാസല്‍( സ്വിറ്റ്‌സര്‍ലണ്ട്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ അഞ്ചാം മെഡല്‍ ഉറപ്പിച്ച സിന്ധു ചൈനീസ് താരവും നാലാം സീഡുമായ ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെമിയില്‍ തകര്‍ത്താണ് ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്. സ്‌കോര്‍: 21-7, 21-14.


40 മിനിറ്റുകള്‍ മാത്രം നീണ്ട മത്സത്തിനൊടുവിലാണ് സിന്ധു ഫൈനല്‍ ബര്‍ത്ത് 

ഉറപ്പിച്ചത്. ഇതോടെ തുടരെ മൂന്നാം തവണയാണ് സിന്ധു ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്നത്. 2018 ലും 2017 ലും ഫൈനലിലെത്തിയ സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. പോയിന്റ് ലീഡ് നേടിയാണ് സിന്ധു മത്സരം ആരംഭിച്ചത്. 15 മിനിറ്റുകൊണ്ടാണ് 21-7 ന് ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയത്.


ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്ബര്‍ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്‌പെയുടെ ടായ് സു യിങ്ങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ കടന്നത്.


മൂന്ന് മത്സരത്തിനൊടുവിലാണ് സിന്ധു വിജയം നേടിയത്. ആദ്യ ഗെയിമില്‍ 12-21 നഷ്ട്ടപ്പെടുത്തിയ സിന്ധു മറ്റ് രണ്ട് ഗെയിമിലും ഞെട്ടിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം ഗെയിമില്‍ 23-21 ന് സിന്ധു പ്രതീക്ഷ നിലനിര്‍ത്തുകയും നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു 21-19 ന് വിജയിച്ച സെമി ഉറപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറും 11 മിനറ്റും മത്സരം നീണ്ട് നിന്നു.


യിങ്ങിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. എന്നാല്‍ സിന്ധുവിനെ 10 മത്സരങ്ങളില്‍ യങ് തോല്‍പ്പിച്ചിട്ടുണ്ട്. 2016 റിയോ ഒളിമ്ബിക്‌സില്‍ യങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിന്ധുവും യങ്ങും കോര്‍ട്ടില്‍ ഏറ്റമുട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക