Image

ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ ട്രെയ്‌ലര്‍ എത്തി

Published on 24 August, 2019
ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ ട്രെയ്‌ലര്‍ എത്തി

നുഷ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സെപ്റ്റംബര്‍ ആറിനാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മേഘ്‌ന ആകാശാണ് നായിക.


2016ല്‍ ചിത്രീകരണമാരംഭിച്ചിരുന്നു എങ്കിലും സിനിമയുടെ റിലീസ് നീണ്ടു പോകുകയായിരുന്നു. ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്നൈ നോക്കി പായും തോട്ട റിലീസിനെത്തുന്നത്.


ചിത്രത്തിലെ മറുവാര്‍ത്തെ പേസാതെ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടൈന്‍മെന്റ്‌സും എക്‌സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക