Image

ഇന്ത്യാ പ്രസ്ക്ലബ് ദേശീയ കോണ്‍ഫറന്‍സ് സുവനീര്‍ പ്രസിദ്ധീകരിക്കും

ജെയിംസ് വര്‍ഗീസ് Published on 24 August, 2019
ഇന്ത്യാ പ്രസ്ക്ലബ് ദേശീയ കോണ്‍ഫറന്‍സ് സുവനീര്‍ പ്രസിദ്ധീകരിക്കും
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഭാഗമായി സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

നോര്‍ത്ത് അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ പ്രഥമ സംഘടനയായ ഇന്ത്യാ പ്രസ് ക്ലബിന്റെ 2019 വാര്‍ഷിക കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയലെ എഡിസണ്‍ 'ഈ' ഹോട്ടലില്‍ വച്ച് ഒക്‌ടോബര്‍ 10,11,12 തീയതികളിലാണ് സംഘടിപ്പിക്കുന്നത്.

സുവനീര്‍ കമ്മിറ്റി ഭാരവാഹികളായി ജീമോന്‍ ജോര്‍ജ് (ചെയര്‍മാന്‍), ജെയിംസ് വര്‍ഗീസ് (ചീഫ്  എഡിറ്റര്‍), അനിലാല്‍ ശ്രീനിവാസന്‍ (സുവനീര്‍ കമ്മിറ്റി), സിജു ജോര്‍ജ് (സുവനീര്‍ കമ്മിറ്റി), ജെസ്സി പാറത്തുണ്ടില്‍ (സുവനീര്‍ കമ്മിറ്റി), ലൗലി ശങ്കര്‍ (സുവനീര്‍ കമ്മിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ദേശീയ കണ്‍വന്‍ഷന്‍ സുവീനിറിന്റെ വിജയത്തിനായി സുമനസ്സുകളായ അമേരിക്കന്‍ പ്രവാസി മലയാളികളുടെ പരസ്യങ്ങളും, ആശംസകളും ക്ഷണിക്കുന്നു.

സുവനീറില്‍ പരസ്യങ്ങളും, ആശംസകളും മാത്രമായി ഒതുക്കാതെ പ്രമുഖരായവരുടെ ലേഖനങ്ങളും, പ്രവാസി മലയാളികളുടെ പ്രസിദ്ധീകരണ യോഗ്യമായ ചെറുകഥകളോ, നര്‍മ്മ ലേഖനങ്ങളോ, കവിതകളോ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ് അറിയിച്ചു.

ഒരു പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തക സംഘടനയ്ക്ക് നല്‍കാന്‍ കഴിയുന്നതിലേറെയാണ് ഇന്ത്യാ പ്രസ്ക്ലബിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെ മാധ്യമ രംഗത്തെ ഉയര്‍ച്ചയ്ക്കായി സംഭാവന ചെയ്തിരിക്കുന്നത്.

മാധ്യമ പഠനത്തിന് ലോക നിലവാരത്തിലുള്ള പരിശീലനം കേരളത്തില്‍ നല്‍കാന്‍ കേരള സര്‍ക്കാരിന്റെ മീഡിയ അക്കാഡമിയുമായി സഹകരിച്ച് "സ്റ്റെപ്പ്' പദ്ധതി, മലയാള മാധ്യമ രംഗത്ത് മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ വളര്‍ച്ചയ്ക്കായി മെഡിക്കല്‍ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന വിവിധ ദേശീയ സംഘടനകളെ ഒരു കുടക്കീഴല്‍ കൊണ്ടുവന്ന് 'മീഡിയ റൗണ്ട് ടേബിള്‍', കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരേയും, രാഷ്ട്രീയ പ്രമുഖരേയും ഉള്‍പ്പെടുത്തി കേരളാ കണ്‍വന്‍ഷന്‍ തുടങ്ങിയ അഭിനന്ദനാര്‍ഹങ്ങളായ നിരവധി ജനകീയ പദ്ധതികളുമായി ഇന്ത്യാ പ്രസ്ക്ലബ് മുന്നോട്ടുള്ള കാല്‍വെയ്പ് തുടരുന്നു.

അടുത്തുവരുന്ന ന്യൂജേഴ്‌സി ദേശീയ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക