Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍: അദ്ധ്യായം 2: സാംസി കൊടുമണ്‍)

Published on 30 August, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍: അദ്ധ്യായം 2: സാംസി കൊടുമണ്‍)
ദേവകി വാടിത്തളര്‍ന്ന മീനുവിനേയും തോളിലിട്ട് കുറുപ്പു ഡോക്ടറുടെ അടുത്തേക്ക് നടന്നു. ഗ്രാമത്തിലെ ഏക  ആശ്വാസകേന്ദ്രമാണ് കുറുപ്പു ഡോക്ടര്‍. മീനുവിന്റെ ഭാരവും പേറി ഒന്നരനാഴിക നടന്ന ദേവകി നന്നെ ക്ഷീണിച്ചിരുന്നു. ആശുപത്രി എന്നു വിളിക്കുന്ന ആ ഒറ്റമുറിയില്‍ അപ്പോള്‍ രണ്ടു മൂന്നു പേര്‍ ബെഞ്ചില്‍ ചുമച്ചും പനിച്ചും ഇരിക്കുന്നു. മുറി  പലകയടിച്ച് രണ്ടായി തിരിച്ചിരുന്നു,  കുറുപ്പ് ഡോക്ടര്‍ തന്റെ കഴുത്തില്‍ തൂക്കിയ സ്റ്റെത്‌കോപ്പുമയി പരിശോധനാ ഡെസ്കിലേക്ക് ചരിഞ്ഞിരിക്കുന്നു. മീനുവിനെ ദേവകി ഡെസ്കില്‍ കിടത്തി. വിശദമായ പരിശോദനക്കൊടുവില്‍ കുറുപ്പുഡോക്ടര്‍ പറഞ്ഞു. “”ഉള്ളില്‍ പനിയുണ്ട്. അന്ം കൂടുതലാണ്. പേടിക്കാനില്ല”. ഡോക്ടര്‍ മീനുവിനെ എന്തൊ മരുന്ന് രുത്തിവെച്ചു. അവളൊന്നു ഞരങ്ങി.  “”ദാ നിങ്ങള്‍ കുഞ്ഞിനെ അപ്പറത്തോട്ട് കിടത്തിക്കോ...കുഞ്ഞ് ഉറങ്ങിക്കോട്ട്, പിന്നെ ഒരു കുത്തിവെപ്പുകൂടി കൊടുക്കണം.” മറയ്ക്കപ്പുറത്ത് അത്യാവശ്യം കിടക്കാനുള്ളവര്‍ക്കായി ഒരു കട്ടില്‍ ഉണ്ടായിരുന്നു.  ദേവകി മീനുവിനെ എടുത്ത് കട്ടിലില്‍ കിടത്തി.  ആ മുറിയില്‍നിന്നും, മുറിയോടു ചേര്‍ന്നുള്ള ചാര്‍ത്തിലേക്കിറങ്ങാനുള്ള വാതില്‍ ചേര്‍ത്തടച്ചിരിക്കുന്നു.  ആ ചാര്‍ത്തിലാണ് ഡോക്ടര്‍ അന്തിയുറങ്ങുന്നത്. അത്യാവശ്യ അടുക്കളയും കിടക്കാനുള്ള മുറിയുമാണത്.
  
ഡോക്ടറുടെ നാട് പത്തുപതിഞ്ചു മൈല്‍ അകലെ എവിടെയോ ആണ്.  മാസത്തില്‍ ഒരിക്കലോമറ്റോ വീട്ടില്‍ പോകാറുള്ളു. നല്ല കൈപ്പുണ്യമുള്ള ആള്‍ എന്നാണെല്ലാവരും പറയുന്നത്. ഡോക്ടര്‍ എന്തുവരെ പഠിച്ചു എന്നാര്‍çമറിയില്ല. പല്ലു ഡോക്ടര്‍ എന്നാണാളുകള്‍ പൊതുവേ വിളിക്കുന്നത്.  ദന്താശുപത്രി എന്നൊരു ബോര്‍ഡും വെച്ചിട്ടുണ്ട്. ഏതു രോഗിയേയും ചികിത്സിക്കും. എവിടെയോ കംമ്പോണ്ടറായി നിന്ന് ചില മരുന്നുകളുടെ പേരും, കഴിക്കേണ്ട  രീതിയും പഠിച്ചിട്ടുണ്ട്.  ആര്‍ക്കും പരാതിയില്ല. കാരണം കുറുപ്പു ഡോക്ടര്‍ കൈവെച്ച ആര്‍ക്കും രോഗം മാറാതിരുന്നിട്ടില്ല. രണ്ടു മണിçര്‍ കഴിഞ്ഞിട്ടും മീനു ഉറക്കത്തിലോ, മയക്കത്തിലോ ആയിരുന്നു. ദേവകി ഡോക്ടറെ വേവലാതിയോടെ നോക്കി.  വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു. “”പനി æറയുന്ന ലക്ഷണം ഉണ്ട്. ഇനി നാലു മണിക്കൂര്‍ ഇടവിട്ട് ചില മരുന്നുകള്‍ കൊടുക്കാനുണ്ട്. പേടിക്കാതെ നിങ്ങള്‍ അവിടെ ഇരുന്ന് വിശ്രമിച്ചോളു.’’  ദേവകിയുടെ ഉള്ളറിഞ്ഞിട്ടെന്നവണ്ണം ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
  
നേരം സന്ധ്യയാകാന്‍ തുടങ്ങിയിരുന്നു. ഡോക്ടറുടെ കടയ്ക്കുമുന്നില്‍ നല്ല തിരക്ക്. കുഴിഞ്ഞകണ്ണുകളും, ഒട്ടിയവയറുമായി പാടത്തും പറമ്പിലും പണിയെടുത്ത് ക്ഷീണിച്ച കൂലിവേലക്കാരായിരുന്നു അധികവും.  ഡോക്ടര്‍ ഒê ഔണ്‍സു ഗ്ലാസില്‍ എന്തോ ഒഴിച്ചു കൊടുക്കും. അവര്‍ സന്തോഷത്തോട് അതു വായിലേക്ക് കമഴ്ത്തി ഒരു രൂപയും മേശപ്പുറത്തുവെച്ച് ചിറിയും തുടച്ചു നടക്കുന്നു.  ഒരാള്‍ ഇറങ്ങുമ്പോള്‍ അടുത്താള്‍. അതവര്‍ക്ക് ഉറങ്ങാനുള്ള ലഹരിയായിരുന്നു. ദേവകി കുറെനേരം മറയുടെ വിടവിലൂടെ നോക്കി. പിന്നെ ക്ഷീണത്താല്‍ ഒന്നു മയങ്ങി. ആരോ തോളില്‍ തട്ടിവിളിക്കുന്നു. ദേവകി ഉണര്‍ì, ഡോക്ടറാണ്. തിരക്കൊഴിഞ്ഞിരിക്കുന്നു. കടമുറിയുടെ പലകകള്‍ ഒന്നൊഴിയാതെ ബാകിയെല്ലാം അടച്ചിരുന്നു. രാത്രിയില്‍ അത്യാവശ്യക്കാര്‍ക്കായി ഒê പലക തുറന്നിരിക്കും. “”രുട്ടിയുടെ പനിæറഞ്ഞുവരുന്നുണ്ട്.  ഏതായാലും ഇന്നിവിടെ കിടക്കട്ടെ. ക്ഷീണം മാറാന്‍ ഗ്ലുക്കോസ്സ് അന്ം കലക്കിക്കൊടുക്കണം.  രാത്രിയില്‍ ഒരു കുത്തിവെയ്പ്പുæടി കൊടുക്കാം’’. ദേവകി തലയാട്ടി. 
  
“”കുട്ടിയുടെ അച്ഛന്‍ വരില്ലെ?’’ ദേവകി ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.  കുറുപ്പു ഡോക്ടര്‍ അവളെ സൂക്ഷിച്ചു നോക്കി.  എന്നിട്ട് ചോദിച്ചു “”നീ ഏതാ...?’’ ദേവകി മറകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ നിഷ്ക്കളങ്കതയോട് തന്റെ നാളിതുവരെയുള്ള കഥ ഡോക്ടറോടു പറഞ്ഞു. അയാള്‍ എല്ലാം മൂളിക്കേട്ടു.  ദേവകി പറഞ്ഞതെല്ലാം സത്യമാണന്നുറപ്പിക്കാനായി ഒന്നു കുടി പറഞ്ഞു, “”ഞങ്ങളെ തിരക്കിവരാന്‍ ആരും ഇല്ല,’’
 
“”തനിക്ക് വിശക്കുന്നില്ലേ..?’’  അയാള്‍ ചോദിച്ചു.  അവള്‍ ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല.  “”കുട്ടി ഉറങ്ങട്ടെ...താന്‍ വാ’’ ഡോക്ടര്‍ അവളെ വിളിച്ചിട്ട് ചാര്‍ത്തിലേക്കുള്ള വാതില്‍ തുറന്നു. ഹോട്ടലില്‍ നിന്നും അയാള്‍ക്കായി കൊണ്ടുവെച്ചിêന്ന അടുക്കുപാത്രം എടുത്ത്, രണ്ടു പാത്രങ്ങളില്‍ അയാള്‍ വിളമ്പി.  അവള്‍ സങ്കോചിമില്ലാതെ അതു കഴിച്ച്, അയാള്‍ പറയാതെ തന്നെ പാത്രങ്ങളും കഴുകി വെച്ചു. അയാള്‍ അവളെത്തന്നെ നോക്കി ഇരിക്കുന്നു. മദ്ധ്യവയസുകഴിഞ്ഞ അയാള്‍ സുന്ദരനും രസികനുമാണന്നവള്‍ തിരിച്ചറിഞ്ഞു. അവളുടെ ഉള്ളില്‍ ഒരു കടച്ചില്‍. അവള്‍ക്ക് ഒളിച്ചോടന്‍ തോന്നിയില്ല. ആദ്യാനുരാഗത്തിന്റെ രണ്ടുകണ്ണുകള്‍ അവളെ തുറിച്ചു  നോക്കി. അവള്‍ ചോദിച്ചു ഇപ്പോള്‍ എവിടെ... കുറ്റബോധത്താല്‍ ഏങ്ങിയും കരഞ്ഞും അവള്‍ ഉറങ്ങി.
  
വെളുപ്പിനെ ഡോക്ടര്‍ അവളെ വിളിച്ചുണര്‍ത്തി. കുഞ്ഞിന് കൊടുക്കാന്‍ കുറച്ചു വെളുത്ത ഗുളികകള്‍ കൊടുത്തുകൊണ്ടു  പറഞ്ഞു. “”പനി നാളത്തേക്കു മാറിക്കൊള്ളും ഇത് ആറു മണിക്കൂര്‍ ഇടവിട്ടു കൊടുക്കണം.’’ ഒരമ്പതു രൂപനോട്ട് കൊടുത്തിട്ടു വീണ്ടും പറഞ്ഞു. “” ഞാന്‍ മറ്റന്നാള്‍ വന്ന് കുഞ്ഞിനെ കണ്ടോളാം.’’ ദേവകി ഒന്നും പറയാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.  വന്നോളു എന്ന ക്ഷണം അതില്‍ ഉണ്ടായിരുന്നു.  അയാള്‍ കൊടുത്ത ഒരു പുതപ്പ് മീനുവിനെ പുതപ്പിച്ച് ദേവകി അവളേയും തോളീലിട്ട് കോടമഞ്ഞുള്ള ആ വെളുപ്പിനെ ചില വഴികളെക്കുറിച്ചു ചിന്തിച്ചുറച്ചു നടì.  ഡോക്ടര്‍ സോപ്പും, തോര്‍ത്തുമായി ടോര്‍ച്ചും തെളിച്ച് പള്ളിത്തോട്ടിലേക്കും നടന്നു.
  
ജീവിതം തനിക്കായി ഒരു വഴി തുറന്നിരിക്കുന്നു. ദേവകി വഴിനീളെ അതിനെക്കുറിച്ചുതന്നെ ആലോചിച്ചു. തന്റെ തോളില്‍ കിടക്കുന്ന ഈ ഭാരം ഒê കരയടുപ്പിക്കാന്‍ വേറെ വഴിയെന്ത്...ശരിയും തെറ്റും എന്ത്... തന്നെ ഈ രീതിയില്‍ ജീവിതത്തിലേക്ക് വഴിച്ചിഴച്ചര്‍ക്ക് മുന്നില്‍ ഞാന്‍ കാണിച്ചു കൊടുക്കും. പിഴച്ചു പെറ്റവള്‍ക്കെന്തു മാനാഭിമാനം. അവളുടെ വഴികള്‍ അവള്‍ ഉറപ്പിക്കുകയായിêì. കുട്ടിമപ്പിളയുടെ പത്തുരൂപ തിരികെ കൊടുത്തപ്പോള്‍ æട്ടിമാപ്പിള പറഞ്ഞു “”നീ ആ കൊച്ചിന് പാലോ റൊട്ടിയോ വാങ്ങിച്ച് കൊടുക്ക്.  പിന്നെ നിന്നെ ഇന്നലെ കാണഞ്ഞപ്പോ ഞാനൊന്നു തിരക്കി വരാന്‍ തൊടങ്ങുവാരുന്നു.”  ചുറ്റുമുള്ളവരൊക്കെ തന്നിലേക്ക് കരുണ ചൊരികയാണല്ലൊ എന്നു ദേവകി ഓര്‍ത്തു. തന്നിലെ യവ്വനമുള്ള ശരീരം ചുറ്റുമുള്ളവരുടെ കാഴ്ചയിലെ ആനന്ദമാണന്നവള്‍ തിരിച്ചറിയുകയായിരുന്നു,
  
മീനുവിന്റെ പനി അന്വേഷിച്ച് കുറുപ്പു ഡോക്ടര്‍ പലപ്രാവശ്യം അവിടെ വന്നു. ഇരുളിന്റെ മറപറ്റി റാലി സൈക്കിളില്‍. ദേവകി ഉചിതമായി അയാളെ പരിചരിച്ചു, പോകുമ്പോള്‍ ഇരുപതൊ മുപ്പതൊ കൈയ്യില്‍ വെച്ചു കൊടുക്കും. ഗ്രാമത്തിലെ വാര്‍ത്തയുടെ ഉറവിടം അന്യന്റെ അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്ന കണ്ണുകളിലാണല്ലോ. കണ്ണുകളില്‍ നിന്നും നാവിലേക്കും, കാതുകളിലേക്കും വാര്‍ത്തകള്‍ ചേക്കേറി. ഉച്ച നേരങ്ങളില്‍ പെണ്ണുങ്ങള്‍ തണല്‍മരച്ചോട്ടിലോ, കുളിക്കടവിലോ കൂടി ദേവകിയുടെ വിശേഷങ്ങള്‍ പറഞ്ഞു. ദേവകി എല്ലാം കേള്‍ക്കുന്നണ്ടായിരുന്നു. പക്ഷേ അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. രണ്ടു വര്‍ഷത്തോളം കുറുപ്പു ഡോക്ടറുടെ റാലി സൈക്കില്‍ ദേവകിയുടെ വീട്ടുമുട്ടത്തു നങ്കൂരമിട്ടു.  പിന്നെ പെട്ടന്നതു വരാതായി. തിരക്കിയപ്പോള്‍ അറിഞ്ഞു, ഭാര്യയും മക്കളും വന്ന് അയാളെ പിടിച്ച പിടിയാല്‍ കൂട്ടിക്കൊണ്ടുപോയി വീടിനടുത്തുതന്നെ ദന്താശുപത്രി തുടങ്ങിയത്രെ.  ദേവകി കുലുങ്ങിയില്ല, വെട്ടിത്തെളിച്ച ഊടുവഴിയിലൂടെ ഒരു പ്ലാസ്റ്റിക് സഞ്ചിയുമായി അവള്‍ ഇറങ്ങി.  അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.  ഒരോ വേട്ടക്കരനും ഇരയുടെമേല്‍ അടയാളങ്ങള്‍ കുറിയ്ക്കുന്നപോലെ അവളും ചില അടയാളങ്ങള്‍ കുറിച്ചിരുന്നു.
 
(തുടരും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക