Image

നട്‌സും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ?

Published on 31 August, 2019
നട്‌സും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ?
.ദിവസവും 60 ഗ്രാം നട്ട്‌സ് കഴിച്ചാല്‍ ലൈംഗികജീവിതത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്  പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസവും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം വാള്‍നട്ട്, ഹാസില്‍നട്ട്, ബദാം തുടങ്ങിയവ ഉള്‍പ്പെടുത്തിയാല്‍ ലൈംഗികാസ്വാദനവും രതിമൂര്‍ച്ഛയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് നൂട്രിയന്റ്‌സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്.

സ്‌പെയിനിലെ പെറെ വിര്‍ഗിലി ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സ്ഥിരമായി നട്ട്‌സ് കഴിക്കുന്നവരില്‍ ലൈംഗികാസ്വാദനം, രതിമൂര്‍ച്ഛവഴിയുള്ള ആനന്ദം എന്നിവ വര്‍ദ്ധിക്കുന്നുണ്ടോ എന്നാണ് സംഘം പരീക്ഷിച്ചത്. മാംസാഹാരം കൂടുതല്‍ കഴിക്കുന്ന 84 പേരെ 14 ആഴ്ചയാണ് സംഘം നിരീക്ഷിച്ചത്. ഇവര്‍ക്ക് ഭക്ഷണത്തിനൊപ്പം വാള്‍നട്ട്, ഹാസില്‍നട്ട്, ബദാം തുടങ്ങിയവ കൂടി നല്‍കിയതോടെ ലൈംഗിക ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടായെന്ന് സംഘം കണ്ടെത്തി. 40 വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ രണ്ട് ശതമാനവും തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നവരാണെന്ന് സംഘം നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രായം പിന്നിടുന്തോറും ലൈംഗികാസ്വാദനത്തിനുള്ള കഴിവ് പുരുഷന്മാരില്‍ നഷ്ടപ്പെടുന്നതായും ഇവര്‍ കണ്ടെത്തി. പുകവലി, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത ഭക്ഷണം തുടങ്ങിയവയാണ് ലൈംഗിക അസംതൃപ്തിക്ക് കാരണമാകുന്നതെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
കാമദേവൻ 2019-09-05 00:12:52
 രണ്ടു നട്ട്സ് അകത്ത് കേറി ജാമായാൽ സെക്സ് ശരിയാകില്ല .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക