Image

അമിത പഞ്ചസാര ഉപയോഗം ജീവനെടുക്കും

Published on 01 September, 2019
അമിത പഞ്ചസാര ഉപയോഗം ജീവനെടുക്കും
ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ഉപയോഗം ജീവനുതന്നെ ഭീഷണിയാകും. ചില ബേക്കറിവിഭവങ്ങളില്‍ പഞ്ചസാരയ്ക്കു പകരം കോണ്‍ സിറപ്പും(ചോളത്തില്‍ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേര്‍ക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ്‍ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്‍റെ തോതു കൂട്ടും.

ജാം, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയിലൊക്കെ പഞ്ചസാര ഉയര്‍ന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാറുമുണ്ട്. ചില സീസണില്‍ മാത്രമുണ്ടാകുന്ന പഴങ്ങള്‍ അടുത്ത സീസണ്‍ വരെ ഉപയോഗിക്കാന്‍ പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ത്തു നിര്‍മിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയില്‍ പോഷകമൂല്യത്തിനൊന്നും കാര്യമായ സ്ഥാനമില്ല. പഴുത്ത വരിക്കച്ചക്കയില്‍ ശര്‍ക്കര ചേര്‍ത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല. വീട്ടില്‍ തയാറാക്കുന്ന വിഭവങ്ങളില്‍ നമ്മള്‍ കൃത്രിമ മധുരം ചേര്‍ക്കാറില്ലല്ലോ.

ഹൃദയാഘാതം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രമേഹമില്ലെങ്കില്‍ ചായയ്ക്ക് മിതമായ തോതില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങള്‍ മിതമായി കഴിക്കാം. എന്നാല്‍ അതു ശീലമാക്കരുത്. എന്നാല്‍ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളാണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. എന്നാല്‍ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെ ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിര്‍ദേശിക്കുന്നത്. അതിനാല്‍ പൊതുവില്‍ ബാധകമായ നിര്‍ദേശം നല്കാനാവില്ല. ഒരു നുട്രീഷനിസ്റ്റിന്‍റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.

മധുരവും സ്ത്രീരോഗങ്ങളും തില്‍ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവര്‍ക്കു പിസിഒഡി വന്നാല്‍ അവരോടു മധുരം കുറയ്ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.

പഞ്ചസാരയും കാന്‍സറും തമ്മില്‍ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതല്‍ കഴിച്ചാല്‍ അമിതഭാരം വരും. അമിതഭാരം കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക