Image

ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ക്ക് കഴിക്കാമോ?

Published on 02 September, 2019
ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ക്ക് കഴിക്കാമോ?
സ്ത്രീശരീരത്തിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്കും ഗര്‍ഭപാത്രത്തിന്‍റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ ആവശ്യമാണ് ഈസ്ട്രജന്‍. സ്ത്രീകളുടെ ലൈംഗീക ഉത്തേജനത്തിനും അവശ്യമാണ്.

ഉണങ്ങിയ പഴങ്ങള്‍ ഈസ്ട്രജന്‍ അളവ് കുറയാതെ സഹായിക്കും. ഫ്‌ളാക്‌സ് സീഡ്( ചണത്തിന്‍റെ വിത്ത്), എള്ള്, പയറുകള്‍, സോയാബീന്‍, ആല്‍ഫാല്‍ഫ എന്നിവയിലും അടങ്ങിയിട്ടുണ്ട്.

സ്ത്രീ ഹോര്‍മോണ്‍ ആകയാല്‍ പുരുഷന്മാര്‍ക്ക് എന്തെങ്കിലും തകരാര്‍ പറ്റുമോയെന്ന് സ്വാഭാവികമായും ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്‌ലേവനോയിഡുകളെ മുന്‍നിര്‍ത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങള്‍, ഇവ പുരുഷ ഹോര്‍മോണായ ടെസ്റ്റിസ്റ്റെറോണ്‍ ലെവലില്‍ ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്. എന്നാല്‍, ചീറ്റപ്പുലികളില്‍ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോര്‍മോണുകള്‍ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവര്‍ത്തനമല്ല മിശ്രഭുക്കായ മനുഷ്യനില്‍ നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക