Image

എന്റെ കൊച്ചുമക്കള്‍-(കവിത: ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 06 September, 2019
എന്റെ കൊച്ചുമക്കള്‍-(കവിത: ജോസ് ചെരിപുറം)
(മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും അനുവദിച്ച് തന്ന സെപ്റ്റംബര്‍ 6 എന്ന ഈ തിയ്യതിയില്‍ ഒരു മുത്തച്ഛനായ എന്റെ ചില ചിന്തകള്‍)

മക്കളെപ്പോലെ ചെറുമക്കളെ
ശിക്ഷിക്കാനും, അവരെ ശാസിക്കാനും
അശക്തമാകുന്നെന്റെ
മുത്തച്ഛന്‍ മനസ്സിപ്പോള്‍.
വാത്സല്യാതിരേകത്താല്‍
ആശ്ലേഷിച്ചവരെ ഞാന്‍
കൂട്ടത്തിലിരുത്തുമ്പോള്‍
കുസൃതിക്കുടുക്കുകള്‍
ചോദ്യങ്ങള്‍ ചോദിക്കുന്നു.
മൂന്നുപേരവരുടെ ജന്മമാസങ്ങള്‍
മൂപ്പു മുറക്കല്ലതിലവര്‍
അസ്വസ്ഥരാണ് ചെറു പ്രതിഷേധവുമുണ്ട്.
മൂത്തവള്‍ പിറന്നത് സെപ്റ്റംബര്‍ ആറിനെങ്കില്‍
അതിനു താഴെയുള്ളൊള്‍ സെപ്റ്റംബര്‍ നാലിനെത്തി
ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയ്യതി
ഇരുവര്‍ക്കാരോമലായി പിറന്നു മൂന്നാമത്തോള്‍.
ഓരൊരു വര്‍ഷത്തിലും പിറന്നാള്‍ കൊണ്ടാടുമ്പോള്‍
ഏറ്റവും ഇളയവള്‍ ആദ്യമതാഘോഷിക്കും
എങ്ങനെ ശരിയാകും ഇളയവള്‍ അല്ലെ അവള്‍
ഉത്തരം തരു വേഗം മുത്തച്ഛാ ന്യായം വേണ്ടേ.
കുട്ടികള്‍ നിങ്ങള്‍ക്കിപ്പോള്‍ ഇക്കണക്കിന്റെ പൊരുള്‍
അറിയാന്‍ പ്രയാസമാണതിനാല്‍ അറിയുക
പ്രത്യക്ഷത്തിലെന്തു നമ്മള്‍ കാണുന്നു അതേപോലെ
ഒന്നുമേയല്ല എല്ലാം സൂക്ഷ്മമായി അറിയേണം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക