Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍: അദ്ധ്യായം 3: സാംസി കൊടുമണ്‍)

Published on 07 September, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍: അദ്ധ്യായം 3: സാംസി കൊടുമണ്‍)
റേഷന്‍ കടക്കാരന്‍ കേശവന്‍നായര്‍ കഷണ്ടിത്തലയും തിരുമ്മി ചുരല്‍ക്കസേരയില്‍ ഇരിക്കുന്നു. നെഞ്ചത്തെ നരച്ച രോമങ്ങള്‍ താന്തോന്നികളെപ്പോലെ എഴുന്നു നില്‍ക്കുന്നു. കടയില്‍  തിരക്കില്ലായിരുന്നു. രണ്ടുമുന്നു ചാക്ക് പൂത്ത പച്ചരിയും, പകുതി തീര്‍ന്ന ഒരു പഞ്ചസാര ചാക്കും, ഒരു  മണ്ണെണ്ണ  വീപ്പയും കേശവന്‍നായരുടെ അസ്തിത്വത്തിന്റെ ഭാഗമെന്നോണം അവിടെ ഉണ്ടായിരുന്നു. കേശവന്‍നായര്‍ നേരം പോക്കിനാ ഇവിടെ ഇരിക്കുന്നത്. വീട്ടില്‍ ഇരുന്നു കഴിക്കാനുള്ള സ്വത്തുവകകള്‍ ഉള്ളവനാ.  പിന്നെ നാട്ടില്‍ റേഷന്‍ കട അനുവദിച്ചപ്പോ ഏറ്റെടുക്കാന്‍ ത്രാണിയുള്ള ആരും ഇല്ലാതായപ്പോള്‍, അധികാരികള്‍ തന്നെ നിര്‍ബന്ധിപ്പിച്ചെടുത്തതാണ്. പക്ഷേ ഇപ്പോള്‍ കേശവന്‍ നായരുടെ ജീവിതം ഈ കടയുമായി ഇഴുകിച്ചേര്‍ന്നു പോയി.  പല മറിപ്പുകള്‍ അധികാരികള്‍ തന്നെ പഠിപ്പിച്ചു. ലോഡെടുക്കുന്ന ദിവസം പകുതി സാധനങ്ങള്‍ വഴിയില്‍ എവിടെയോ കൊഴിഞ്ഞു പോകുന്നു. വിഹിതം ക്രിത്യമായി എത്തേണ്ടവര്‍ക്കെത്തിക്കുന്നു. വാറ്റുചാരായം കേശവന്‍ നായരുടെ ശീലമാണ്.  ഉണര്‍ന്നിരിക്കുമ്പോഴൊക്കെ ആ ലഹരിയില്‍ ആയിരിക്കും കേശവന്‍ നായര്‍.  മടക്കിവെച്ചിരിക്കുന്ന കാലിച്ചാക്കുകള്‍ക്കിടയില്‍ കുപ്പികള്‍ ഒളിത്താവളം കണ്ടെത്തുì.
  
ദേവകി കടത്തിണ്ണയില്‍ ഒന്നറച്ചു. അപ്പോള്‍ കടയില്‍ കേശവന്‍ നായര്‍ ഒറ്റക്കായിêì. ദേവകി കേശവന്‍ നായരുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. കേശവന്‍ നായരും എന്തോ പുതുതായി കണ്ട പോലെ അവളുടെ കണ്ണുകളിലേക്ക് നോട്ടം ഉറപ്പിച്ച്, തോളില്‍ കിടന്ന രണ്ടാം മുണ്ട് എടുത്തു ചൂടകറ്റാന്‍ എന്നവണ്ണം വീശാന്‍ തുടങ്ങി.  അവരുടെ കണ്ണുകള്‍ അന്നേരം പരസ്പരം തിരിച്ചറിയാന്‍ എന്നവണ്ണം കൊത്തി വലിച്ചു. ദേവകി ആരംഭിച്ചു.
 
“”എന്താ കേശവന്‍ ചേട്ടാ രാവിലെ തന്നെ ഇത്ര ചൂട്’’. ദേവകി വശ്യമായി പുഞ്ചിരിച്ചു.
 
“”മീന മാസമല്ലേ കൊച്ചേ....’’ കേശവന്‍ നായര്‍ പകുതിയില്‍ നിര്‍ത്തി. ദേവകി ചൂണ്ടയില്‍ കോര്‍ത്ത ഒê മീനെ എന്നപോലെ കേശവന്‍ നായരുടെ കണ്ണുകളെ കൊത്തി വലിച്ചു. അവിടെ വാക്കുകള്‍ക്ക് വിലയില്ലായിരുന്നു. ദേവകി വന്ന കാര്യം പറഞ്ഞു. “”മൂന്നു കിലോ പുഴുക്കലരി’’
 
“”ബേബി ഇങ്ങോട്ട് വന്നോട്ട്’’.  കേശവന്‍ നായര്‍ പറഞ്ഞു. ബേബി കേശവന്‍ നായരുടെ കാര്യസ്ഥനെപ്പോലെയാണ്.  എല്ലാക്കാര്യത്തിനും ബേബി വേണം. കടയിലെ എടുത്തു കൊടുപ്പുമുതല്‍ വീട്ടുകാര്യങ്ങള്‍ വരെ ബേബി നോക്കികണ്ടു ചെയ്യും. കൊച്ചിലെ ബേബി കേശവന്‍ നായരുടെ കൂടെ കൂടിയതാണ്. ഇപ്പോള്‍ പത്തുനാന്തു വയസുകാണും. ദേവകി ബേബി വരുന്നതു കാത്തു നിന്നു.  കേശവന്‍ നായര്‍ ഉറപ്പു വêത്താനായി ചോദിച്ചു, “”നിനക്ക് ഒരു കൊച്ചില്ലേ... പിന്നെ.. അവനെക്കുറിച്ച് വല്ല വിവരോം ഒണ്ടോ...’’. കേശവനായാര്‍ ചോദിച്ചത് അയലത്തെ ആശാരിച്ചെറുക്കനെക്കുറിച്ചാണന്നുള്ള തിരിച്ചറിവില്‍ ദേവകി ഇല്ല എന്നു തലയാട്ടി.  അവള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മ്മകള്‍ അവളിലേക്കു തള്ളി വന്നു. മീനു വീട്ടില്‍ ഒറ്റíാണെന്നുള്ള ചിന്ത അവളെ അലട്ടാന്‍ തുടങ്ങിയിരുന്നു. കേശവന്‍ നായരുടെ മനസ്സില്‍ അപ്പോള്‍ കുറുപ്പു ഡോക്ടറുമായി ദേവകയുടെ ബന്ധത്തെçറിച്ചുള്ള കേട്ടറിവുകളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.  അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. എങ്കിലും എന്തൊക്കയൊ പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
  
അന്നു മൂന്നുകിലോ പുഴുക്കലരിയുടെ വേവുമായി ദേവകി വീട്ടിലെത്തി. വീടും പരിസരവും അടിച്ചു വൃത്തിയാക്കി. വിളക്കുവെച്ച്, മീëവിനെ മടിയില്‍ ഇരുത്തി സന്ധ്യാനാമം ചൊല്ലി. കാലുറക്കാത്ത ആരോ വെളിയില്‍ പുലഭ്യം പറയുന്നു. അവള്‍ അനങ്ങിയില്ല. കേശവന്‍ നായര്‍ മൂന്നാം ദിവസം സന്ധ്യമയക്കത്തിന് ദേവകിയുടെ വീട്ടിലെത്തി. ദേവകിയുടെ പുരയിലെ ഇരുട്ട് കേശവന്‍ നയരെ വിഴുങ്ങി. ദേവകിയുടെ കുത്തരിച്ചോറും, അയലക്കറിയും കേശവന്‍ നായര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. രാത്രിയുടെ മറവിലെ ഈ പോക്കു വരുവുകള്‍ കുട്ടിമാപ്പിള അറിയുന്നുണ്ടായിêì. അയാള്‍ വളരെ വേദനിച്ചു. ഈ കൊച്ചിനെന്താ പറ്റിയത്.. അയാള്‍ സ്വയം ചോദിക്കും.  ങ...എന്തെങ്കിലും ആകട്ടെ..നമുക്കെന്തു ചേതം. എന്നാലും ഈ പോക്കത്ര നല്ലതല്ല.  അയാള്‍ സ്വയം പറയും. എന്നിട്ട് മണ്‍വെട്ടികൊണ്ട് ഭൂമിയില്‍ ആഞ്ഞു വെട്ടിക്കിളക്കും.
  
ക്രമേണ ദേവകിയുടെ വീട് കല്ലുകെട്ടി ഓടിട്ടു.  വൈദ|തി എത്തി.  നാട്ടിലെ ചെറുപ്പക്കാര്‍, ശ്രമദാനത്തിലുടെ ഗാന്ധിജയന്തിക്ക് ദേവകിയുടെ വീട്ടിലേക്കുള്ള ഇടവഴി പെരുവഴിയാക്കി. ദേവകി ഒന്നു പച്ചപിടുച്ചുവരികെ ഒê ദിവസം വെളുപ്പിനെ കേശവന്‍ നായര്‍ മരിച്ചു. മരിക്കുമ്പോള്‍ കേശവന്‍ നായര്‍ സ്വന്തം വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം കട്ടിലില്‍ ആയിരുന്നു. കടത്താല്‍ വീടിരിക്കുന്ന രണ്ടേക്കറില്‍ ഒരേക്കര്‍ വിറ്റിട്ട് അധികം ദിവസം ആയിട്ടില്ല. കരിഞ്ചന്തയില്‍ അരിയും മണ്ണണ്ണെയും വിറ്റതിന് റേഷന്‍കട സീലുവെച്ചിട്ട് രണ്ടു നാള്‍ ആയിരുന്നു. കേശവന്‍ നായരുടെ മരണത്തിനêകില്‍ ഭാര്യ വക്കുപൊട്ടിയ കലം മാതിരി നിന്നു. കെട്ടിക്കാറായ മകള്‍ അച്ഛന്‍ എന്ന സത്യത്തെ അടുത്തുകാണുകയായിരുന്നു. ഇന്നലെവരെ അച്ഛന്‍ വാറ്റുചാരായത്തിന്റെ മണവും, വേച്ചു വേച്ചു രാത്രിയുടെ ഏതൊയാമത്തില്‍ വീടെത്തുന്ന ആള്‍രൂപമായിരുന്നു. അച്ഛനുവേണ്ടി കരയാന്‍ അവള്‍ക്ക് കണ്ണുനീര്‍ ഇല്ലായിരുന്നു.  കണ്ണുനീരിനെ ചുരത്തുന്ന സ്‌നേഹം എന്ന വികാരം അവള്‍ അറിഞ്ഞിട്ടില്ല,
   
കേശവന്‍ നായരുടെ ഓര്‍മ്മകളില്‍ വിമ്മിഷ്ടപ്പെട്ടിരിക്കാëള്ള ധാര്‍മ്മികത ഒന്നും ദേവകിക്കില്ലായിരുന്നു. അല്ലെങ്കില്‍ അതിന്റെ ആവശ്യകത എന്തായിരുന്നു. അവര്‍ വെറും ഇടപാടുകാര്‍ മാത്രമായിരുന്നില്ലേ...അവര്‍ പരസ്പരം സ്‌നേഹിക്കുന്നു എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ കേശവന്‍ നായര്‍ക്ക് സ്‌നേഹം എന്താണന്നറിയാമായിരുന്നോ?  ഇതിനു മുമ്പ് അയാള്‍ എത്രയോ വീടുകള്‍ കയറിയിറങ്ങിയിരിക്കുന്നു. കേശവന്‍ നായര്‍ ഒരു വ്യാപാരി ആയിരുന്നു. കൊടുക്കല്‍ വാങ്ങല്‍ കഴിഞ്ഞാല്‍ ബന്ധം അവിടെ അവസാനിച്ചു. ഇതാ ഒരു ബന്ധം ഇവിടെ അവസാനിച്ചു. ദേവകി മനസ്സിന്റെ അസ്വസ്ഥതകളെ കഴുകി, മറ്റൊരു കടത്തുകാരനേയും പ്രതിക്ഷിച്ച് കടവില്‍  നിന്നു.   ഇടവപ്പാതിയുടെ കനത്ത മഴത്തുള്ളികളിലേക്ക് നോക്കി ദേവകി സ്വയം ചോദിച്ചു. ഇനി എന്ത്..?
 
ദേവകി വീടിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. നേരവും കാലവും നോക്കാതെ ചില ഇടപാടുകാര്‍. വൃത്തിയില്ലാത്ത ഉടലും, പുളിച്ച വായും അവരുടെ മുക്ഷിഞ്ഞ നോട്ടുകളും ദേവകി കണക്കിലെടുത്തില്ല.  ദേവകിക്കിതൊരു തൊഴില്‍ എന്നതിലുപരി തന്റെ ജീവിതം തുലച്ചവരോടുള്ള വാശിയാണ്. കുട്ടിമാപ്പിള തന്നെ ദയനിയമായി നോക്കുമ്പോള്‍ മാത്രം ഉള്ളൊന്നു പിടയും. ആ മനുഷ്യന്‍ തന്നെ ഓര്‍ത്തു ദുഃഖിക്കുന്നുണ്ട ന്നുള്ള അറിവ് അവളെ വീര്‍പ്പുമുട്ടിക്കുന്നു. കഴിവതും കുട്ടിമാപ്പിളയുടെ മുന്നില്‍ വരാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
 
പുതുതായി തുടങ്ങിയ പോലിസ് സ്റ്റേഷനിലെ ഒന്നു രണ്ടു പോലുസുകാരരുടെ വരവു പോക്കിനാല്‍ ദേവകി വല്ല്യ മുട്ടില്ലാതെ കഴിഞ്ഞു പോകുന്നു. ദേവകി മീനുവിനെ ഇതുവരേയും അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അവളുടെ വളര്‍ച്ച അറിഞ്ഞില്ല. തൊടിയിലും, പാടത്തും അവള്‍ കളിച്ചു വളരുന്നുണ്ടായിരുന്നു. ഇയ്യിടയായി അവള്‍ അങ്ങെനെ പാടത്തൊന്നും പോകാതെ വീട്ടില്‍ ഒറ്റക്കിരുന്നു കിനാവുകാണുകയാണ്. കൂട്ടുകാരനായികുന്ന കുഞ്ഞനന്തന്‍ അവന്റെ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും നല്ല സ്കൂളിലേക്ക് പഠിക്കാന്‍ പോകാം എന്നാണവന്‍ പറഞ്ഞത്.  അതായിരിക്കാം മീനുവിന്റെ മൗനത്തിë കാരണം എന്ന് ദേവകി ഊഹിച്ചു. ദേവകി മീനുവിനെ ആദ്യം കാണുന്നപോലെ വീണ്ടും വിണ്ടും നോക്കി. വയസ്സ് പതിനാറാകുന്നു. നല്ല ഗോതമ്പിന്റെ നിറം. ഒത്ത ഉയരം. പ്രസന്നമായ കണ്ണുകള്‍. ഒട്ടിയ വയറ്. അവളുടെ സദാ നനവുള്ള വികസിച്ച ആ കണ്ണുകള്‍ ഏതു സിംഹസനങ്ങളെയാണ് ഇളക്കാത്തത്. അവള്‍ നില്‍ക്കുന്നിടത്ത് പൂത്ത ഇലഞ്ഞിയുടെ മണമായിരുന്നു.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക