Image

മോചിത (ചെറുകഥ ഭാഗം-2 : ജിഷ ബിഷിന്‍)

Published on 07 September, 2019
മോചിത (ചെറുകഥ ഭാഗം-2 : ജിഷ ബിഷിന്‍)
മടിക്കേരിന്നു ഒരു പയ്യന്‍ ഉപ്പാക്ക് സഹായത്തിനു വന്നുന്നറിഞ്ഞു. ഓരുടെ കുടീംകിടപ്പും കൊച്ചപ്പെടെ പെേേരലായിരുന്നു. ഒന്നോ രണ്ടോ തവണ ഉപ്പഅവരെ പെരക്കു കൊണ്ടുവന്നിട്ടുണ്ട്. ഓരേ കാണുമ്പോലെ അന്റെ കണ്ണ്പിടക്കുന്നത് താന്‍ മാത്രമേ അറിയൂന്നു വിചാരിച്ചു ..
യത്തീമായ ഒരുചെറുപ്പക്കാരന്‍, ഉപ്പാടെ പഴയ ചെങ്ങായിയുടെ മകന്‍, മക്കളില്ലാത്ത കൊച്ചാപ്പടെ സ്‌നേഹഭാജനം. എല്ലാര്ക്കും പെരുത്തിഷ്ടായിരുന്നു നാസറിക്കയെ. ഓരുടെ കണ്ണുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ എപ്പൊഴും താന്‍ മറഞ്ഞുനിന്നിരുന്നു.

പക്ഷെആ കണ്ണുകള്‍ തന്നെതേടിനടക്കുന്നത് തനിക്കും മുന്‍പേ മനസിലാക്കിയത് കളിചെങ്ങായിയും മാമാടെമോനുമായ ബഷീറിക്ക ആയിരുന്നു. അമ്മീടെ സഹോദരന്റെ മകന്‍എന്നതിലുപരി സ്വന്തംഇക്കാടെ സ്ഥാനം ആയിരുന്നു മനസ്സില്‍. തിരിച്ചും അത്രമാത്രമേ കാണിച്ചിരുന്നുള്ളു. അതല്ലാന്നുമനസിലാക്കാന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു.

കടയിലെ കണക്കും കാര്യങ്ങളും നോക്കുന്ന ചൊവ്വു കണ്ടു ഉപ്പയും മാമയും നാസാറിക്കയെ കടയുടെകാര്യങ്ങള്‍ ഏല്‍പ്പിച്ചു. പിന്നീട് പഠിക്കാന്‍ താല്പര്യമുണ്ടെന്നറിഞ്ഞു ഉപ്പയാണ് മുന്‍കൈഎടുത്തു പാരലല്‍കോളേജില്‍ വിട്ടതും പിന്നെഅവിടുത്തെ തന്നെമാഷായപ്പോള്‍ നല്ലഭാവിയുള്ള ചെക്കനാണ്  എന്നുപറഞ്ഞു ഞങ്ങടെ കല്യാണം ആലോചിച്ചതും ഒക്കെ. എനിക്ക് പണ്ടേ സമ്മതം. ആഗ്രഹിച്ചതുപോലെ തന്നെ ജീവിതംവച്ച് നീട്ടുമ്പോള്‍ സന്തോഷത്തിന്റെ ദിനങ്ങള്‍. ..
റഹീമുണ്ടായി ഒന്നരവര്ഷത്തിനുള്ളില്‍ നൂര്‍ജുവും വയറ്റിലായി. ആയിടക്ക് നാസറിക്കക്ക് കുവൈറ്റിലൊട്ടൊരു വിസവന്നു. സ്കൂള്‍ക്കുടീച്ചറായി ആണ് ജോലി. പൊടികുഞ്ഞായ റഹിമിനെയും നിറവയറുമായിനില്‍ക്കുന്ന എന്നെയും കണ്ടുപോകാന്‍ മടിച്ച ഇക്കാക്ക് കുടുംബക്കാരാണ് ധൈര്യംകൊടുത്തു പറഞ്ഞയച്ചത്. സന്തോഷവും കണ്ണീരുംകത്തില്‍ നിറച്ചുപത്തുമാസത്തിനുശേഷം ആദ്യത്തെ വരവ്. ഇക്കാക്ക് ചെറിയൊരുമാറ്റം വന്നതായി തോന്നി. പക്ഷെ വെറുംമുപ്പതുദിവസത്തെ അവധിക്കുശേഷം തിരിച്ചയക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ഇനിഒരിക്കലും കാണില്ലഎന്ന് .

******* *****
ഇരിക്കൂ . ആ ഒച്ച പതറിയിരുന്നു. മോള് പോയി എന്തെങ്കിലും കുടിക്കാനെടുക്കൂ ..
അയാള്‍ ആകുട്ടിയെ നോക്കിപറഞ്ഞു. അവള്‍വിരുന്നുകാരിയെ തന്നെനോക്കി നില്‍ക്കുകയായിരുന്നു.
കുറച്ചു നിമിഷങ്ങള്‍ വേണ്ടിവന്നു സീനത്തിനു സ്ഥലകാലബോധം വരാന്‍. കേട്ടകാര്യങ്ങള്‍ കണ്മുന്‍പില്‍ കാണുമ്പോള്‍ വല്ലാത്ത ഒരു ശൂന്യത.
ആരുപറഞ്ഞുഞാന്‍ എവിടെ ഉണ്ടന്ന് ?
അയാളുടെ ഒച്ചപതറിയിരുന്നു
സലിം. അവന്‍ നിങ്ങളെ ഇടയ്ക്കുകാണാറുള്ള വിശേഷങ്ങള്‍ പറയാറുണ്ട്.
അവള്‍ നിസ്സംഗഭാവത്തില്‍ പറഞ്ഞു.
ഞാന്‍... അയാള്‍ വാക്കുകള്‍ക്ക് വേണ്ടിപരതി .
എന്നായിരുന്നു ഓപ്പറേഷന്‍? അവള്‍ അയാളുടെ തലയിലെ ഉണങ്ങാന്‍ തുടങ്ങുന്ന
സ്റ്റിച്ചുനോക്കി ചോദിച്ചു .
ഒരുമാസം മുന്‍പ്. ഇനിറേഡിയേഷന്‍ തുടങ്ങും. അയാള്‍ ഒരുനിസ്സഹായതയോടെ പറഞ്ഞു.
മകന്‍വരില്ലേ?
ഇല്ല അവനുലീവ് കിട്ടില്ല. അല്ലങ്കിലും വരില്ല.
സ്‌നേഹിച്ചു വളര്‍ത്തിയതും കാണാമറയത്ത് തന്നെവളര്‍ന്നതും എല്ലാം ഇപ്പോള്‍ ഒരുപോലെ അല്ലെ? അവള്‍ പുച്ഛംകലര്‍ന്ന വികാരത്തോടെ അയാളെനോക്കി പറഞ്ഞു.
റഹീമും നൂര്‍ജഹാനും ഇപ്പോള്‍ ..?
സുഖമായിരിക്കുന്നു . റഹീമുണ്ട് താഴെ. എന്റെ കൂടെവന്നതാ ..
അത് കേട്ടതും നാസര്‍ എന്തോ ഒരുപ്രതീക്ഷയോടെ അവളെനോക്കി .
പക്ഷെവരില്ല. ഉപ്പമരിച്ചു പോയിരിക്കുന്നു. അതായിരുന്നല്ലോ ഓനുപതിനെട്ടു വയസാകണവരെ എല്ലാവരും വിശ്യസിച്ചിരുന്നത്. സലിം പറഞ്ഞകഥകള്‍ അവര്‍ക്കുകേള്‍ക്കണ്ട. ഇനി ഞാന്‍പറയുന്ന കഥകളും. മുതിര്‍ന്ന കുട്ടിയാണ്. ഖബറില്‍ന ിന്നുംഉപ്പാക്ക് ജീവന്‍കൊടുത്താല്‍ കൂടുതല്‍ വെറുക്കുകയെഉള്ളു.
ചേച്ചി കുടിക്കാന്‍ ..
തണുത്തനാരങ്ങാവെള്ളം നിറച്ച ഗ്ലാസ്വേലക്കാരി പെണ്‍കുട്ടി അവള്‍ക്കുനേ െരനീട്ടി.
മോള്‍ടെ പേരെന്താ?
വാണി.
വാണി കുറച്ചു നേരംപുറത്തു നില്‍ക്കാമോ?
പകുതി നാസറിനോടായാണ് സീനത്തു അത് ചോദിച്ചത്.
കുട്ടിഅയാളുടെ മുഖത്തുനോക്കി.
മോള് വീട്ടില്‍പൊയ്‌ക്കോളൂ. എന്തെങ്കിലും
ഉണ്ടെങ്കില്‍ ഞാന്‍വിളിച്ചോളാം.
അയാള്‍ അവള്‍ക്കുപോകാന്‍ അനുവാദം കൊടുത്തു.
വാണി തലയാട്ടി. എന്നിട്ടു നാസറിന്റെ മൊബൈല്‍ഫോണ്‍ ടേബിളിന്റെ അടുത്ത് നിന്നും എടുത്തു അയാളിരിക്കുന്ന വീല്‍ച്ചെയറിന്റെ സൈഡില്‍ കൊണ്ടേവച്ചു .
അതൊരു പതിവാണെന്ന് അത് കണ്ടപ്പോള്‍ സീനത്തിനുതോന്നി.
ഒറ്റയ്ക്ക് പോകുമോ? സീനത്തു സംശയിച്ചു .
തൊട്ടടുത്താവീട്. അവള്‍ക്കറിയാം.

നാസര്‍ പുറത്തോട്ടിറങ്ങിപോയ അവളെനോക്കിപറഞ്ഞു.
ശരിയാ.. ആരുമില്ലാത്തവര്‍ക്കു അല്ലാഹുവുണ്ട്.

(തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക