Image

പൂവിളിയില്‍ (സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)

Published on 08 September, 2019
പൂവിളിയില്‍ (സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)
കുന്നുകള്‍ അടര്‍ന്നു വിഴിമാറിയ ഇടങ്ങളില്‍
മണ്ണൊലിപ്പില്‍ വീടകള്‍ തകര്‍ന്ന ചരിവുകളില്‍
തോടുകള്‍ വഴിമാറി ഒഴുകിയ താഴ്‌വരയില്‍
ആ താളപ്പിഴയില്‍, കാലവര്‍ഷക്കെടുതിയില്‍
പൂക്കുട ചൂടി പൊന്നോണം വീണ്ടും വരവായി!

കുന്നിന്‍ ചെരിവുകളില്‍, മൈതാനിയില്‍
കയ്യാലവളപ്പിലെ വള്ളിപ്പടര്‍പ്പുകളില്‍
തുമ്പയും, തുളസിയും, ചെത്തിയും, ചെമ്പരത്തിയും
തെറ്റിപ്പൂക്കളും പൂവിളിയായിടുമ്പോള്‍
പാടി പഴകിയ ഓണപ്പാട്ടുകള്‍ എങ്ങും ഉയരുകയായി

ജലോത്സവ മേളയിലും, കലോത്സവമേളയിലും
കപ്രാ കിടുവാകളിലും
തിരുവാതിര നൃത്തമണ്ഡപങ്ങളിലും
കഥകളി വാദ്യഘോഷാദികളായിടുമ്പോള്‍
മലനാട് വീണ്ടും ഓണക്കോടി ഉടുത്തൊരുങ്ങീടുന്നു
മാവേലി മന്നന് ഒരു വരവേല്‍പായി! വീണ്ടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക