Image

ഇഞ്ചി കഴിച്ചാല്‍ ദേഷ്യം കൂടുമെന്ന്

Published on 09 September, 2019
ഇഞ്ചി കഴിച്ചാല്‍ ദേഷ്യം കൂടുമെന്ന്
ഇഞ്ചി കഴിച്ചാല്‍ ദേഷ്യം കൂടുമെന്ന് ഗവേഷകര്‍. ഇഞ്ചിയിലെ ഫിനോപ്രൊപ്പീന്‍ ആണു വില്ലന്‍. ഇതു തലച്ചോറില്‍ കൂടിയ അവസ്ഥയിലാകുമ്പോള്‍ ആര്‍ക്കായാലും വലിയ ദേഷ്യം വരും. ദേഷ്യം പിടിപെട്ടയാള്‍ക്കു ബുദ്ധിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനു തടസ്സം നേരിടും. തലച്ചോറിനു ശരിയായവിധം കാര്യങ്ങള്‍ ഗ്രഹിക്കാനാവില്ല. ഫിനോപ്രൊപ്പീന്‍ ഏറ്റവും കൂടുതലുള്ളത് ഇഞ്ചിയിലാണ്. 'ഇഞ്ചി തിന്ന കുരങ്ങ്' എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്. 

ഇഞ്ചി തിന്നാല്‍ ദേഷ്യം വരുമെന്ന് അറിയാവുന്നതു കൊണ്ടാണ് പൂര്‍വികര്‍ മലയാളഭാഷയില്‍ ഈ രണ്ടു പഴമൊഴികള്‍ ഉണ്ടാക്കിയത്. ഇഞ്ചി ദേഷ്യത്തിനിടയാക്കുമെന്നു ശാസ്ത്രവും പറയുന്നു. പഠിക്കുന്ന കുട്ടികള്‍ക്ക് ഇഞ്ചിക്കറിയോ തോരനോ ഇഞ്ചി മിഠായിയോ ഒന്നും പഠിപ്പുള്ള ദിവസം കൊടുക്കരുത്. പരീക്ഷാദിനങ്ങളിലും ഇഞ്ചിയെ അകറ്റി നിര്‍ത്താം. പനിക്കും തൊണ്ട കാറലിനും ഇഞ്ചി മിഠായി ഒന്നാന്തരമാണ്. അസുഖമുള്ളപ്പോള്‍ കൊടുക്കാവുന്നതാണ്. ഇഞ്ചിക്കു പിന്നാലെ ഫിനോപ്രൊപ്പീന്‍ അധികമുള്ളത് മുളകിലാണ്. പാണ്ടിമുളക്, പിരിമുളക്, കുരുമുളക്, കാന്താരിമുളക് തുടങ്ങി ഏതിനമായാലും നല്ല പോലെ ഫിനോപ്രൊപ്പീന്‍ അടങ്ങിയിരിക്കുന്നു. ആഹാരം കഴിക്കുമ്പോള്‍ നാക്കിന് എപ്പോള്‍ എരിവു വരുന്നോ അതിനര്‍ഥം തലച്ചോറിലേക്ക് ഫിനോപ്രൊപ്പീന്‍ എത്തിയിരിക്കുന്നു എന്നതാണ്. കഴിച്ചാല്‍ കണ്ണില്‍ വെള്ളം വരുത്തുന്ന മുളകരച്ച മീന്‍ കറിയും ഇറച്ചിക്കറിയും കുട്ടികള്‍ക്കു സാധ്യായ ദിവസങ്ങളില്‍ നല്‍കരുത്.

ഫിനൊപ്രൊപ്പീന്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ബുദ്ധി ശക്തിക്കും ഓര്‍മശക്തിക്കും കോട്ടംവരുത്തുമെന്നു കണ്ടെത്തിയിട്ടു 14 വര്‍ഷങ്ങളേ ആകുന്നുള്ളൂ. പക്ഷേ, 4000 വര്‍ഷങ്ങള്‍ക്കു മുന്‍പു ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ഇക്കാ ര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രോധാത്ഭവതി സമ്മോഹ, സമ്മോഹാത് സ്മൃതിവിഭ്രമ, സ്മൃതിഭ്രംശാല്‍ ബുദ്ധി നാശോ, ബുദ്ധി നാശാത് പ്രണശ്വതി' എന്നാണ് കൃഷ്ണന്റെ ഉപദേശം.  ക്രോധം മൂലം മോഹഭംഗവും ആശയക്കുഴപ്പവും ഉണ്ടാകുന്നു.  പിന്നീട് ഓര്‍മശക്തി നഷ്ടമാകുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക