Image

വൈദ്യശാസ്ത്രരംഗത്ത് മികവ് തെളിയിച്ച വ്യക്തിയെ ഇന്ത്യ പ്രസ്സ്‌ക്ല്ബ് ആദരിക്കും

സുനില്‍ തൈമറ്റം Published on 10 September, 2019
വൈദ്യശാസ്ത്രരംഗത്ത് മികവ് തെളിയിച്ച വ്യക്തിയെ  ഇന്ത്യ പ്രസ്സ്‌ക്ല്ബ് ആദരിക്കും
ന്യൂജേഴ്‌സി:  അമേരിക്കയില്‍ വൈദ്യശാസ്ത്ര രംഗത്ത് പ്രാവീണ്യം  തെളിയിച്ച വ്യക്തിയെ  ഇന്ത്യ പ്രസ്സ് ക്ല്ബ് ആദരിക്കും. ഇന്ത്യാപ്രസ്സ് ക്ലബിന്റെ എട്ടാമത് കോണ്‍ഫറന്‍സില്‍ നടക്കുന്ന അവാര്‍ഡ്  നിശയിലായിരിക്കും പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയും, അതു പോലെ അമേരിക്കയില്‍ ജനിച്ച് വളര്‍ന്നതുമായ നിരവധി മലയാളികള്‍ വൈദ്യശാസ്ത്രരംഗത്ത് പ്രാവീണ്യം തെളിയിച്ചവരായിട്ടുണ്ട്.

ഇങ്ങനെ വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. നോമിനേറ്റ് ചെയ്യുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍  mail@indiapressclub.us എന്ന ഈ മെയിലില്‍ സെപ്റ്റംബര്‍ 30ന് മുമ്പ് അയക്കുക.ഡോക്ടര്‍ എം. വി പിള്ള, ഡോക്ടര്‍ റോയ് തോമസ്, ഡോക്ടര്‍ ലീന ജോണ്‍സ് എന്നിവരാണു ജൂറി അംഗങ്ങള്‍. ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള E ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍ (News Editor), ജോണി ലൂക്കോസ് (News Director ,Manorama)  മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍,   വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.ഇന്ത്യ പ്രസ്സ് കള്ബിന്റെ ഏട്ടാമത് കോണ്‍ ഫറന്‍ സില്‍ പൊതു ജനങ്ങള്‍ ക്കും പങ്കെടുക്കാം . കോണ്‍ഫറന്‍ സിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

വൈദ്യശാസ്ത്രരംഗത്ത് മികവ് തെളിയിച്ച വ്യക്തിയെ  ഇന്ത്യ പ്രസ്സ്‌ക്ല്ബ് ആദരിക്കും
Join WhatsApp News
observer 2019-09-10 09:35:27
പ്രസ് ക്ലബുകൾക്ക് വരുമാനം എവിടെ നിന്ന് കിട്ടുന്നു? ആര് കൊടുക്കുന്നു? നാട്ടിൽ നിന്ന് വിസ കച്ചവടം ഉണ്ടോ? ഫൊക്കാനക്കോ ഫോമാക്കോ കഴിയാത്തത്ര ആളെ കൊണ്ട് വരുന്നു. ഏഴു പേര് പങ്കെടുക്കുന്ന സമ്മേളനം  നടത്തുന്നു.
പ്രസ് ക്ളബുകളെപ്പറ്റി അന്വേഷിക്കാൻ സമയമായി 
pressman 2019-09-10 11:29:30
ഇന്ത്യാ പ്രസ് ക്ലബിന് കൃത്യമായ കണക്കും പ്രവർത്തന ശൈലിയുമുണ്ട്. കച്ചവടം ഞങ്ങളുടെ പരിപാടിയല്ല 
Political Consultant 2019-09-10 12:13:03
വരുമാന മാർഗ്ഗം തുണിക്കട , അരിക്കട , റിയൽ എസ്റ്റേറ്റ്,  അങ്ങനെ പലതുംമുണ്ട് . അവർ വാർത്തകൾ സൃഷ്ടിക്കുന്നവരല്ലേ . ഫൊക്കാന ഫോമ തുടങ്ങി പല സംഘടനകളുടെയും ലക്‌ഷ്യം പ്രസ്സ് ക്ളബ്ബിലൂടെ ബിസിനസ് പ്രൊമോട്ട് ചെയ്യുക എന്നാണ് . ഇതെല്ലാം അധോലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു സുഹൃത്തേ .  ചുമ്മാ നോക്കി നിൽക്കാതെ ബാന്ധവാഗണിൽ കേറെന്റെ ഒബ്സെർവറേ - ഒരിക്കൽ കേറിയാൽ ഇറങ്ങില്ല . നിങ്ങളെ മാളിക മുലകളിൽ കേറ്റാനും തോളിൽ മാറാപ്പ് കേറ്റാനും പ്രസ്സ് ക്ളബ്ബിന് കഴിയും  കണ്ടിലെ ട്രംപിനെ വെള്ളം കുടിപ്പിക്കുന്ന . വെറുതെ ഫെയ്ക്ക് ഫെയ്ക്ക് എന്ന് പറഞ്ഞിരിക്കാതെ ഒരു ആയിരം ഡോളർ അയച്ചു കൊടുത്ത് പ്രസ്സ് ക്ളബ്ബിൽ ചാടികയറാൻ നോക്ക് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക