Image

ഗതാഗത നിയമലംഘനം; പിഴ ഈടാക്കല്‍ താത്കാലികമായി നിര്‍ത്തി

Published on 10 September, 2019
ഗതാഗത നിയമലംഘനം; പിഴ ഈടാക്കല്‍ താത്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിര്‍ത്തി. ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന കര്‍ശനനിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. എന്നാല്‍, പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള സ്ക്വാഡുകളെ പിന്‍വലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിര്‍ദേശം.

പിഴ ഈടാക്കുകയാണെങ്കില്‍ ഉയര്‍ന്ന പിഴ മാത്രമേ വാങ്ങാനാകൂ. പുതിയ നിരക്കനുസരിച്ച് വിജ്ഞാപനം ഇറക്കിയ സ്ഥിതിക്ക് പഴയ തുക ഈടാക്കാനാകില്ല. തുടര്‍ന്നാണ് പരിശോധന നിര്‍ത്തിെവക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ചത്. പിഴ ഉയര്‍ത്തിയതിനുശേഷമുള്ള അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അരക്കോടി രൂപയ്ക്കുമേല്‍ പിഴ ഈടാക്കിയിരുന്നു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഓണക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി തീരുമാനിച്ച പ്രത്യേക പരിശോധനയും ഇതോടെ നിലച്ചു. അന്തസ്സംസ്ഥാന ബസുകളുടെ അമിതനിരക്കും ക്രമക്കേടുകളും തടയുന്നതിനുള്ള നൈറ്റ് റെഡേഴ്‌സ് പരിശോധനയും മിക്കയിടത്തും നിലച്ചു. ഇതു മുതലെടുത്ത് സ്വകാര്യ ബസുകള്‍ നിരക്കുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക