Image

നടുവൊടിക്കുംപാതയിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം

Published on 11 September, 2019
നടുവൊടിക്കുംപാതയിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം
മൊഗ്രാല്‍:കാസര്‍കോട്‌ മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപംകൊണ്ട വന്‍ ഗര്‍ത്തങ്ങളിലെ യാത്രാ ദുരിതത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധമറിയിച്ച്‌ തിരുവോണനാളില്‍ മൊഗ്രാലില്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ 'ഓണപ്പൂക്കളം' ഒരുക്കി. 

പ്രതിഷേധ പരിപാടിയില്‍ പ്രസിഡണ്ട്‌ എ എം സിദ്ദീഖ്‌ റഹ്‌ മാന്‍ അധ്യക്ഷത വഹിച്ചു.

ഹമീദ്‌ പെര്‍വാഡ്‌, എം എ മൂസ, ടി കെ അന്‍വര്‍, സി എച്ച്‌ ഖാദര്‍, നാസിര്‍ മൊഗ്രാല്‍, അക്‌ബര്‍ പെര്‍വാഡ്‌, ടി പി അനീസ്‌, പി വി അന്‍വര്‍, ആരിഫ്‌ കൊപ്ര ബസാര്‍, എം എ ഇഖ്‌ബാല്‍, ഇസ്‌മാഈല്‍ മൂസ, എം വിജയകുമാര്‍, മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍, ശിഹാബ്‌ കൊപ്പളം, കെ പി മുഹമ്മദ്‌, നാഫിഹ്‌ എം എം, ഖാദര്‍ മൊഗ്രാല്‍, എം എ സിദ്ദീഖ്‌ അബ്‌കോ, ഫൈസല്‍ കടപ്പുറം, അഷ്‌ഫാദ്‌ വലിയവളപ്പ്‌, എച്ച്‌ എ ഖാലിദ്‌, മൊയ്‌തീന്‍ പെര്‍വാഡ്‌, ഹാരിസ്‌ ബാഗ്‌ദാദ്‌, എം എസ്‌ മുഹമ്മദ്‌ കുഞ്ഞി,സിദ്ദീഖ്‌ മാന്‍കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എം റഹ്‌ മാന്‍ സ്വാഗതം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക