Image

കോണ്‍ഗ്രസ്‌ നേതാവ്‌ ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത വ്യാജം

Published on 11 September, 2019
കോണ്‍ഗ്രസ്‌ നേതാവ്‌ ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത വ്യാജം


കോണ്‍ഗ്രസ്‌ നേതാവ്‌ ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട്‌ ബി.ജെ.പിയില്‍ ചേരുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന്‌ റിപ്പോര്‍ട്ടുകള്‍. 

ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ ശേഷം മധ്യപ്രദേശ്‌ കോണ്‍ഗ്രസില്‍ രൂപപ്പെട്ട്‌ അസ്വാരസ്യങ്ങളുടെ ഭാഗമായി യുവ നേതാവ്‌ ബി.ജെ.പിയിലേക്ക്‌ കൂടുമാറുമെന്ന്‌ പ്രചരണങ്ങള്‍ ഉണ്ടായിരിന്നു. എന്നാല്‍ ഇത്‌ തെറ്റാണെന്ന്‌ പാര്‍ട്ടിയെ ഉദ്ധരിച്ച്‌പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു.

മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനാക്കിയില്ലെങ്കില്‍ സിന്ധ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ്‌ നേരത്തെ പുറത്ത്‌ വന്നിരുന്നത്‌. 

എന്നാല്‍ നിക്ഷിപ്‌ത താല്‍പര്യങ്ങളോടെ ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന്‌ പാര്‍ട്ടി അറിയിച്ചു. പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്‌ച്ച തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സ്‌ക്രീനിങ്‌ കമ്മറ്റി ചെയര്‍മാനാണ്‌ സിന്ധ്യ.

 ജോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനാക്കണമെന്നുള്ള പരസ്യ ബോര്‍ഡുകള്‍ ഗ്വോളിയോറില്‍ പ്രത്യക്ഷപ്പെട്ടത്‌ ചര്‍ച്ചയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക