Image

രണ്ടാം ശനിയാഴ്ച സെഹിയോന്‍ യുകെ ഒരുക്കുന്ന പ്രത്യേക ടീന്‍സ് കിംഗ്ഡം കണ്‍വന്‍ഷന്‍

Published on 12 September, 2019
രണ്ടാം ശനിയാഴ്ച സെഹിയോന്‍ യുകെ ഒരുക്കുന്ന പ്രത്യേക ടീന്‍സ് കിംഗ്ഡം കണ്‍വന്‍ഷന്‍

ബെര്‍മിംഗ്ഹാം: വ്യക്തി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിമാറിയ മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ വഴിയായുള്ള സോഷ്യല്‍മീഡിയ ഉപയോഗത്തിലെ നന്മ തിന്മകളെ പ്രദിപാതിക്കുന്ന പ്രത്യേക ക്ലാസുകളുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14 ന് (ശനി) ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിംഗ്ഡം കണ്‍വന്‍ഷന്‍.

കുട്ടികള്‍ക്ക് കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. കുട്ടികള്‍ നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ് .

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അദ്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിംഗ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും.

കിംഗ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .' ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് എന്ന മാസികയും ഇളം മനസുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. പുതിയ ലക്കം ഇത്തവണ ലഭ്യമാണ് .

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംഗ്ഹാം 
വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?07506 810177?, അനീഷ്.07760254700, ബിജുമോന്‍മാത്യു.07515368239.

റിപ്പോര്‍ട്ട്: ബാബു ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക