കുവൈത്ത്: സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമുയര്‍ത്തി വെല്‍ഫെയര്‍ കേരള കുവൈറ്റ് , ഫര്‍വാനിയ മേഖല, പ്രദേശത്തെ നൂറിലധികം ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കും തുച്ഛ വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഓണ കിറ്റുകള്‍ വിതരണം ചെയ്തു.
അരി, പരിപ്പ്, കടല, എണ്ണ, പഞ്ചസാര, പായസത്തിനുള്ള വിഭവങ്ങള്‍ എന്നിവ അടങ്ങിയതാണ് കിറ്റ്.
വെല്‍ഫെയര്‍ കേരള കുവൈറ്റ് കേന്ദ്ര പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരി വിതരണോദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി സ്മിത സുരേന്ദ്രന്‍, മേഖല പ്രസിഡന്റ് നയിം, സെക്രട്ടറി അഫ്താബ് ആലം, ട്രഷറര്‍ സാജിദ് ടീം വെല്‍ഫെയര്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ ജലീല്‍ , നാസര്‍, സമിതി അംഗങ്ങളായ ബിന്ദു , നജ്മുദ്ദിന്‍, മുനീര്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍