Image

മൂത്തോന്റെ വിശേഷങ്ങള്‍ പങ്ക്‌വെച്ച് ഗീതു മോഹന്‍ദാസ്

Published on 14 September, 2019
മൂത്തോന്റെ വിശേഷങ്ങള്‍ പങ്ക്‌വെച്ച് ഗീതു മോഹന്‍ദാസ്
തന്റെ പുതയ ചിത്രമായ മൂത്തോന്റെ വിശേഷങ്ങള്‍ പങ്ക്‌വെച്ച് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യതിരിക്കുന്നത്. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗീതു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക്‌വെച്ചത്. ടൊറാന്റോ ഫിലിം വെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

മൂത്തോന് ലഭിച്ച സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു ഇതെന്നും ഗീതു അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ 20 വര്‍ഷം മുന്‍പ് ടൊറന്റോയില്‍ പഠിച്ചിട്ടുണ്ട്. ചിത്രം പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചപ്പോള്‍ വലിയ സന്തേഷം തോന്നി. വീട്ടിലേക്ക് തിരിച്ച് വന്നതുപോലെയാണ് തോന്നിയത്.

സമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള കഥയാണ് മൂത്തോന്‍. ഒരുപാട് ലെയറുകള്‍ ഉണ്ട് ഈ ചിത്രത്തിന്. ഒരു ഫിലിംമേക്കറെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം പറ്റിയ അഭിനേതാക്കളെ ലഭിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിവിന്‍ കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല. 
സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക