ജയറാമിനെ നായകനാക്കിയുള്ള പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധര്വന്. ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. ഗാനമേള ഗായകന് കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്.ഇപ്പോള്‍ ലൊക്കേഷനിലെ രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പിഷാരടി. മമ്മൂട്ടി അറിയാതെ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ പിഷാരടി പങ്കുവെച്ചിരിക്കുന്നത്. പിഷാരടിയും ധര്‍മ്മജനും നിര്‍മാതാവായ ആന്റോ ജോസഫും ഒരു പുഴക്കരയില്‍ നിന്ന് സംസാരിക്കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്.
ഞാനും ധര്‍മ്മനും ആന്റോ ചേട്ടനും മമ്മൂക്ക അറിയാതെ സംസാരിക്കുന്നത്, ഞങ്ങള്‍ അറിയാതെ ഇക്ക ഫോട്ടോ എടുക്കുന്..എടുക്കുന്നു; ഇക്ക അറിയാതെ എടുത്തതാണ് ഈ ഫോട്ടോ. എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിഷാരടിയുടെ ക്യാപ്ഷനെ ട്രോളി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റിടുന്നത്. മമ്മൂട്ടി എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്യാമോ എന്ന് പലരും ചോദിക്കുന്നുണ്ട്.