Image

ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും

Published on 15 September, 2019
ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും
സെപ്റ്റംബര്‍ 22-നു ഹൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോദി' സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പംപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. ഇക്കാര്യം പരിപാടിയുടെ സംഘാടകര്‍ സ്ഥിരീകരിച്ചു

അര ലക്ഷത്തില്‍ പരം പേരാണു ഇതിനകം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായിരിക്കും ഇത്. ടെക്‌സസിനു പുറത്തു നിന്ന് 8000-ല്‍ പരം പേര്‍ പങ്കെടുക്കുന്നു.

ട്രമ്പ് പങ്കെടുക്കുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും. പ്രത്യേകിച്ച്കശ്മീര്‍ പ്രശ്‌നം കീറാമുട്ടിയായി നില്‍ക്കുന്ന സാഹചര്യത്തില്‍.ഇലക്ഷനു മല്‍സരിക്കുന ട്രമ്പിനു ഇത്രയധികം പേരുടെ പിന്തുണ തേടാനും ഇതു സഹായിക്കും.

സെപ്റ്റംബര്‍ 28 വരെ അമേരിക്കയില്‍ തുടരുന്ന മോദി ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മോദിക്ക് ശേഷം സംസാരിക്കുന്നുണ്ട്. വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ചര്‍ച്ച നടത്തും.

ഇതേ സമയം മോദിയെ വരവേല്‍ക്കുന്ന 612 സംഘടനകള്‍ക്കൊപ്പം ചേരാന്‍ ഇന്ത്യന്‍ മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ഐമാഗ്) മുന്നൊട്ടു വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. സ്വച്ച് ഭാരത് പദ്ധതിയെ അഭിനന്ദിച്ച്ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രിയെ ആദരിക്കുന്നതിനെതിരെ പല മുസ്ലിം-മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഇത് ഏറെ ശ്രദ്ധേയമാണ്.

മറ്റു സംസ്‌കാരങ്ങളും മതങ്ങളുമായി സൗഹ്രുദം സ്രുഷ്ടിക്കുകയാണു ഐമാഗിന്റെ ലക്ഷ്യമെന്നു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ ഡോ. മഖ്ബൂല്‍ ബട്ട് വിശദീകരിച്ചു. മറ്റുള്ളവരൂടെ വിശ്വാസമോ പ്രവര്‍ത്തനമോ ആയി തങ്ങള്‍ക്കു യോജിപ്പില്ലായിരിക്കാം, എന്നാല്‍ അവരുമായി സഹകരിക്കാതെ നിന്നാല്‍ നമ്മുടെ നിലപാട്വ്യക്തമാക്കാനാവില്ല. തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ മേശക്ക് ചുറ്റും ഒരു സ്ഥാനം ഉണ്ടാകുന്നതാണു അങ്ങനെ ഇല്ലാതിരിക്കുന്നതിലും നല്ലത്.

നേരത്തെ ഹിന്ദു സ്വയം സേവക് സംഘിന്റെ നാഷനല്‍ വൈസ് പ്രസിഡന്റ് രമേഷ് ഭുട്ടാലയേ ഐമാഗ് റംസാന്‍ ആഘോഷത്തില്‍ പകെടുപ്പിച്ചതും ഇരു സമുദായങ്ങളും തമ്മിലുള്ള സൗഹ്രുദം മെച്ചപ്പെടാന്‍ കാരണമായി.

സിലിക്കോണ്‍ വാലിയില്‍ സ്വീകരണത്തിനു ശേഷം പ്രധാനമന്ത്രി മോദി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നു ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഹൂസ്റ്റണില്‍ നിന്നും നേരിട്ടുള്ള ഫ്‌ലൈറ്റ് പ്രഖ്യാപിക്കുമെന്നു പലരും കരുതുന്നു

കോണ്‍ഗ്രസംഗങ്ങളും സെനറ്റംഗങ്ങളുമായി 60-ല്‍ പരം പേരാണു സ്വീകരണത്തില്‍ പങ്കെടുക്കുക. പ്രസിഡന്റ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗവുമായ ടുള്‍സി ഗബ്ബാര്‍ഡ്, രാജാ ക്രുഷ്ണമൂര്‍ത്തി, ജോണ്‍ കൊര്‍ണിന്‍, ഷൈല ജാക്‌സന്‍ ലീ, സെന്റര്‍ ടെഡ് ക്രൂസ് തുടങ്ങി ഒട്ടേറേ പേര്‍.

ടുള്‍സി ഗബ്ബാര്‍ഡിന്റെ സ്ഥാനാര്‍ഥിത്വത്തിനു സഹായം എത്തിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്നു ഈയിടെ കാരവന്‍ മാസികയില്‍ വന്ന ലേഖനം ആരോപിച്ചിരുന്നു. അവര്‍ക്കു സംഭാവന നല്‍കുന്നവരില്‍ ഹിന്ദു അമേരിക്കാരാണു മുന്നില്‍. എന്നാല്‍ഇത് ഹിന്ദു വിരോധം ആണെന്നാനു അവരുടെ നിലപാട്.

എന്തായാലും അടുത്ത ഡിബേറ്റിലേക്കു അവര്‍ ഇതു വരെ യോഗ്യത നേടിയിട്ടില്ല. 130,000 വ്യക്തികളുടെ സംഭാവന ലഭിച്ചുവെങ്കിലും രണ്ട് പ്രധാന അഭിപ്രായ വോട്ടുകളില്‍ രണ്ട് ശതമാനത്തിലേറേ പിന്തുണ നേടാത്തതാണു കാരണം.

ഹൗ ഡു യു ഡു എന്ന അഭിവാദ്യത്തില്‍ നിന്നാണു ഹൗഡി മോഡി എന്ന പ്രയോഗം. 
ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക