റജി ചെറിയാന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് അനുശോചിച്ചു..
ഹൂസ്റ്റണ്‍: അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാന്റെ അകാല ദേഹ വിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ജോമോന് എ ടയാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഡബ്ലിയു എം സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ്..കെ. ചെറിയാന്, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് സെക്രട്ടറി റെയ്ന സുനില്‍, ട്രഷറര്‍ ബാബു ചാക്കോ എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.
വിദ്യാര്ഥിപ്രസ്ഥാനത്തില് കൂടി കടന്നു വന്നു അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു റജിയെന്നു ജോമോന് ഇടയാടി അനുസ്മരിച്ചു.
അനിശോചനയോഗത്തില് ആന്‍ഡ്രൂസ് ജേക്കബ് സ്വാഗതവും പ്രസാദ് ഉമ്മന്‍ നന്ദിയും പറഞ്ഞു
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി