Image

മരട് വിഷയത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ടാണ് സര്‍ക്കാരിന് വ്യത്യസ്ത നിലപാടെന്ന് ഷിബു ബേബിജോണ്‍

Published on 16 September, 2019
മരട് വിഷയത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ടാണ് സര്‍ക്കാരിന് വ്യത്യസ്ത നിലപാടെന്ന് ഷിബു ബേബിജോണ്‍

അന്‍പതോ നൂറോ ഫ്ളാറ്റ് ഉടമകളുടെ ബുദ്ധിമുട്ടില്‍ ഇടപെടുന്ന കേരള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസ വിഷയമായ ശബരിമലയില്‍ ഇതുപോലെ നിലപാട് എടുക്കാതിരുന്നതെന്ന ആരോപണവുമായി ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടിലായ ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ ഇടപെടുന്നതിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിന്നു.


മരട് ഫ്ളാറ്റ് വിഷയത്തില്‍ രണ്ട് പരിഹാരമാര്‍ഗം മാത്രമേ ഇനിയുള്ളൂവെന്നും ഒന്നുകില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുകയോ അല്ലെങ്കില്‍ പരോക്ഷ ബാധ്യത ഏറ്റെടുത്ത് സര്‍ക്കാര്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മരട് വിഷയത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ട് സര്‍ക്കാരിന് വ്യത്യസ്‌ത നിലപാട്?

മരട് വിഷയത്തിലെ സുപ്രിം കോടതിവിധി പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടിലായ ഫ്ലാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സര്‍വ്വകക്ഷിയോഗം പ്രതിപക്ഷ നേതാവിനോട് ആലോചിച്ച ശേഷം തീരുമാനിക്കുന്നത് ആയിരുന്നു തീര്‍ച്ചയായും ഉചിതം.

ഇവിടെ അന്‍പതോ നൂറോ ഫ്ലാറ്റ് ഉടമകളുടെ പ്രയാസത്തില്‍ ഇടപെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസ വിഷയമായ ശബരിമലയില്‍ ഈ നിലപാട് എടുത്തില്ലാ എന്നത് വ്യക്തമാക്കണം.


മരട് ഫ്ലാറ്റ് വിഷയത്തിന് രണ്ട് പരിഹാരം മാത്രമേയുള്ളു, ഒന്നുകില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്സ് കൊണ്ടുവരുക, അല്ലെങ്കില്‍ ഈ ഫ്ലാറ്റുകള്‍ പണിയാന്‍ അനുവാദം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ vicarious liability / പരോക്ഷ ബാധ്യത ഏറ്റെടുത്ത് നിരപരാധികളായ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക. ഇനി ബില്‍ഡേഴ്‌സ് ആണ് ഈ വിഷയത്തില്‍ കുറ്റക്കാര്‍ എങ്കില്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം, കൂടാതെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് മലയാളിക്ക് മരട് വിഷയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക