Image

മോഹഭംഗങ്ങള്‍(കവിത: ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 16 September, 2019
മോഹഭംഗങ്ങള്‍(കവിത: ഫൈസല്‍ മാറഞ്ചേരി)
ഞാന്‍ തിരഞ്ഞൊരാകാശം 
തെളിമയുടേതായിരുന്നു 
എനിക്ക് ലഭിച്ചതോ മേഘാവൃത 
ഗഗനവും 

ഞാന്‍ കൊതിച്ചതൊരു 
കുളിര്‍ തെന്നലായിരുന്നു 
എന്നെ പുണര്‍ന്നതോ 
കൊടും കാറ്റും പേമാരിയും 

ശാന്തമായ തീരം തേടിയായിരുന്നു എന്റെ യാത്ര 
എന്നാല്‍ എപ്പോഴും കടല്‍ 
പ്രഷുബ്ധമായിരുന്നു  

ഓരം ചേര്‍ന്നായിരുന്നു ഞാന്‍ 
നടന്നത് എന്നിട്ടും എല്ലാ വാഹനവും എന്നെ ഇടിച്ചിട്ടാണ് പോയത് 

പച്ചപ്പ് കൊതിച്ച അരുവികള്‍ മോഹിച്ച ഞാന്‍ 
ചെന്നു ചേര്‍ന്നതോ കണ്ണെത്താത്ത മരുഭൂവിലും 

കാലം കരുതി വെച്ചതെല്ലാം കൈ നീട്ടി വാങ്ങാനാണ് എന്റെ വിധി 
എങ്കിലും ഒരല്പം കാരുണ്യം ഞാന്‍ കൊതിച്ചു പോയതായിരുന്നു എന്റെ തെറ്റ് 

എഴുതിയ  തിരക്കഥയിലെ മാറ്റം സാധ്യമല്ലാത്ത വെറും കഥാപാത്രങ്ങള്‍ നാം 

കോമാളിയുടേതാണ് വേഷമെങ്കിലും 
നായകനെക്കാള്‍ കയ്യടി നേടുന്നത് നീയായിരിക്കും. അല്ല ഞാനായിരിക്കും 

ഫൈസല്‍ മാറഞ്ചേരി

മോഹഭംഗങ്ങള്‍(കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക