Image

ഐ.എം.എ യുവജനോത്സവം, ഓണം: വിശിഷ്ടാതിഥികള്‍ പങ്കെടുക്കും

Published on 16 September, 2019
ഐ.എം.എ യുവജനോത്സവം, ഓണം: വിശിഷ്ടാതിഥികള്‍ പങ്കെടുക്കും
ചിക്കാഗോ: ചിക്കാഗോയിലെ മുഖ്യധാരാ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. ബെല്‍വുഡിലുള്ള സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവവും, ഓണവും അരങ്ങേറുക. ഐ.എം.എ 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച യുവജനോത്സവം ചിക്കാഗോയില്‍ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനും അവരുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുന്നതിനും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന കുട്ടിക്ക് കലാതിലകം, കലാപ്രതിഭ ട്രോഫികള്‍ സമ്മാനിക്കും. ഈവര്‍ഷത്തെ യുവജനോത്സവം സംഘടനയുടെ മുന്‍ പ്രസിഡന്റായ നിര്യാതനായ ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക് വേണ്ടി അര്‍പ്പിക്കും.

വൈകുന്നേരം 5 മണി മുതല്‍ ഓണസദ്യ ആരംഭിക്കും. 6 മണിക്ക് മുഖ്യാതിഥികളേയും മാവേലിയേയും എഴുന്നള്ളിക്കും. 6.30-നു പൊതു സമ്മേളനവും, 7 മുതല്‍ കലാപരിപാടികളും ആരംഭിക്കും.

സീറോ മലബാര്‍ സഭ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിനിധി കോണ്‍സുലര്‍ പി.കെ. മിശ്ര, കോണ്‍ഗ്രസ്മാന്‍ വി.കെ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. തിരുവാതിര, ഡാന്‍സ്. ഗാനമേള എന്നിവ വേറിട്ട അനുഭവമായിരിക്കും. നറുക്കെടപ്പിലൂടെ ഐ.എം.എയുടെ സമ്മാനമായി പങ്കെടുക്കുന്നവര്‍ക്ക് ഓണപ്പുടവയായി ധാരാളം ഓണസാരികളും നല്‍കും.

യുവജനോത്സവ പരിപാടികളുടെ സമയക്രമങ്ങള്‍ക്കായി വെബ്‌സൈറ്റ് ആയ www.illinoismalayaleeassociation.org സന്ദര്‍ശിക്കുക. ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഐ.എം.എ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക