Image

ഒഴിഞ്ഞ വയറുമായി കിടക്കുന്നത് വണ്ണംകൂട്ടുമോ?

Published on 16 September, 2019
ഒഴിഞ്ഞ വയറുമായി കിടക്കുന്നത് വണ്ണംകൂട്ടുമോ?
ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങുന്നത് വണ്ണം കൂട്ടുമെന്ന്. എങ്ങനെയോന്നോ? സ്ഥിരമായി ഇങ്ങനെ വിശന്ന് ഉറങ്ങുമ്പോള്‍ അത് ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയ്ക്കും. ഫലമോ വണ്ണം കൂടും.  കൂടാതെ അടുത്ത ദിവസം മുഴുവനുമുള്ള എനര്‍ജിതന്നെ ഇതുവഴി നഷ്ടമായേക്കാം.

ഒഴിഞ്ഞ വയറുമായി കിടപ്പറയില്‍ എത്തുന്നതുമൂലം പലപ്പോഴും വിശപ്പ് കാരണം ഉറക്കം നഷ്ടമാകാന്‍ കാരണമാകാറുണ്ട്. 7  9 മണിക്കൂര്‍ നേരമാണ് ഒരാള്‍ക്ക് ആവശ്യത്തിനുള്ള ഉറക്കം വേണ്ടത്. എന്നാല്‍ വിശപ്പ് കാരണം ഉറക്കം പോയാലോ. ഇത് നിങ്ങളില്‍ സ്‌ട്രെസ് കൂട്ടും. ഫലമോ ? പലവിധ ആരോഗ്യപ്രശ്‌നങ്ങളും.

ഉറക്കം ശരിയാകാതെ വന്നാല്‍ മൂഡ് മാറ്റങ്ങള്‍ സ്വാഭാവികമാണ്. ശരീരത്തിന് ആവശ്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നത് സെറോടാണിന്‍ എന്ന ഹാപ്പി ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകും. ഇത് ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞാല്‍ മൂഡ് മാറ്റങ്ങള്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതമായ ഉല്‍കണ്ഠ, ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നിവ ഉള്ളവര്‍ ഒരിക്കലും ഒഴിഞ്ഞ വയറുമായി കിടക്കരുത്. അത് നിങ്ങളുടെ സംഘര്‍ഷം കൂട്ടുകയാണ് ചെയ്യുക . 

അമിതമായി കഴിക്കാതെ ഉറങ്ങാന്‍ പോകുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പായി കുറച്ച് ആഹാരം അതും പോഷകകരമായത് എന്തെങ്കിലും കഴിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം എന്ന കാര്യം മറക്കാതിരിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക