Image

മരട്: പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മൂന്ന് എംപിമാര്‍ ഒപ്പിട്ടില്ല

Published on 16 September, 2019
മരട്: പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മൂന്ന് എംപിമാര്‍ ഒപ്പിട്ടില്ല
കൊച്ചി: മരട് ഫ്‌ളാറ്റ്‌ വിഷയത്തില്‍ കേരളത്തിലെ എം.പിമാര്‍ക്കിടയില്‍ ഭിന്നത. 17 എം.പിമാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോള്‍ മൂന്ന് എം.പിമാര്‍ കത്തില്‍ ഒപ്പിട്ടില്ല. ടി.എന്‍.പ്രതാപന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പിടാതിരുന്നത്.

മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വയനാട് എം.പി. രാഹുല്‍ഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് വിശദീകരണം.

350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എം.പി.മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫഌറ്റ് ഉടമകളില്‍നിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക