Image

ശകുന്തള ദേവിയായി ബോളിവുഡ് നടി വിദ്യാ ബാലന്‍ ടീസര്‍ പുറത്ത്

Published on 16 September, 2019
ശകുന്തള ദേവിയായി ബോളിവുഡ് നടി വിദ്യാ ബാലന്‍ ടീസര്‍ പുറത്ത്


ശകുന്തള ദേവിയായി ബോളിവുഡ് നടി വിദ്യാ ബാലന്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . ശകുന്തള ദേവി  ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഹ്യൂമന്‍ കംപ്യൂട്ടര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതമാണ് സിനിമയാകുന്നത്.   ടീസറില്‍ വിദ്യയുടെ കഥാപാത്രം ചുവന്ന സാരിയിലും പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ്  പ്രത്യക്ഷപ്പെടുന്നത്.

അഞ്ചാം വയസ്സില്‍  18 വയസ്സുളളവര്‍ക്കു വേണ്ടിയുളള ഗണിത ശാസ്ത്ര ചോദ്യം നിര്‍ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശ്‌സതയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായി മാറി. 
ഈ വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. ശകുന്തളാ ദേവിയായി വേഷമിടാന്‍  സന്തോഷമുണ്ടെന്നും തന്റേതായ നിലയില്‍ വിജയത്തിന്റെ കൊടുമുടി കയറാന്‍ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും '' ഈ രാജ്യത്തെ ഏറ്റവും പ്രചോദനം നല്‍കിയ ഒരു സ്ത്രീ''യുടെ കഥ സിനിമയിലേക്ക്  കൊണ്ടുവന്നതില്‍ ടീമിന്  അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. 
''ദി മാത്ത് ജീനിയസ്, ദി ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് വിളിപ്പേരുളള ശകുന്തള ദേവി ഇന്ത്യയിലെ ഒരു  ചെറിയ പട്ടണത്തില്‍ ജനിച്ചു, പിന്നീട് ലോകത്തെ തന്നെ ഞെട്ടിച്ചു'' വിദ്യ കൂട്ടിച്ചേര്‍ത്തു. 
അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. 2020 ല്‍ റിലീസ്  പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക