Image

സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി തമിഴില്‍ അരങ്ങേറ്റം കുറിച്ച് മഹേഷിന്റെ പ്രതികാരത്തിലെ പെണ്‍കുട്ടി

Published on 16 September, 2019
സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി തമിഴില്‍ അരങ്ങേറ്റം കുറിച്ച് മഹേഷിന്റെ പ്രതികാരത്തിലെ പെണ്‍കുട്ടി


ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമാ രംഗത്തേയ്‌ക്കെത്തിയ താരമാണ് ലിജോമോള്‍ ജോസ്. തന്റെ ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ തമിഴ് സൂപ്പര്‍ താരം സിദ്ധാര്‍ത്ഥിന്റെ ഭാര്യയായാണ് ലിജോ മോള്‍ എത്തുന്നത്.  ശശി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് തീയറ്ററുകളിലെത്തിയത്. ജി.വി പ്രകാശ് കുമാര്‍, ദീപ രാമാനുജം, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാശ്മീര പര്‍ദേശിയാണ്ചിത്രത്തിലെ മറ്റൊരു നായിക. 

ചിത്രത്തിനു വേണ്ടി സിദ്ധുകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്. ലിജോ മാള്‍ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക