Image

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം: മന്ത്രി എം.എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

Published on 16 September, 2019
സര്‍ക്കാര്‍ ഭൂമി കയ്യേറ്റം: മന്ത്രി എം.എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
തൊടുപുഴ: ചിന്നക്കനാലിലെ സര്‍ക്കാര്‍ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി.  200405 കാലയളവില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് െ്രെകം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 

ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന്‍ രണ്ടാംപ്രതിയും.

റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക