Image

ഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭം

ജോസ് മാളേയ്ക്കല്‍ Published on 16 September, 2019
ഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭം
ഫിലഡല്‍ഫിയ: ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ നടന്ന കത്തോലിക്കാ കൂട്ടായ്മയുടെ സന്ദേശം അതായിരുന്നു. തനതായ പാരമ്പര്യങ്ങളും, ആചാരങ്ങളും കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, മലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു.

സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 41-ാം വാര്‍ഷികവും ആഘോഷിച്ചത് അസോസിയേഷന്റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് അയിരുന്നു മുഖ്യാതിഥി.
സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വൈകുന്നേരം നാലുമണിക്ക് തിരുമേനിയുടെ നേതൃത്വത്തില്‍ മലങ്കരറീത്തില്‍ നടന്ന കൃതഞ്ജതാബലിയില്‍ ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. മൈക്കിള്‍ എടത്തില്‍, റവ. ഫാ. ജോണ്‍സണ്‍ ചരിവുകാലായില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

കൂടാതെ വൈദികരായ റവ. ജോണ്‍ ബാപ്റ്റിസ്റ്റ്, റവ. ഫാ. തോമസ് മലയില്‍ എന്നിവരും, ഫിലാഡല്‍ഫിയ അതിരൂപത പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡയറക്ടര്‍ റവ. സി. ജര്‍ത്രൂദ് ബോറിസ്, റവ. സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എടത്തില്‍, റവ. സിസ്റ്റര്‍ സിറ്റാ, റവ. സിസ്റ്റര്‍ ഫിലോ മോറിസ് എന്നീ സന്യസ്തêം ബലിയില്‍ പèചേര്‍ന്നു.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നുളള സൗഹൃദം പèവക്കലിനുശേഷം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ട ലൈവ് ബൈബിള്‍ ജപ്പടി മല്‍സരം ഈ വര്‍ഷത്തെ ഹൈലൈറ്റായിരുന്നു. ബൈബിള്‍ വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ക്വിസ് മാസ്റ്റര്‍ ജോസ് മാളേയ്ക്കലിന്റെ നേതൃത്വത്തില്‍ ടി. വി. മോഡലില്‍ അവതരിപ്പിക്കപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി.

വി. ലൂക്കായുടെ സുവിശേഷത്ത ആസ്പദമാക്കി നടത്തിയ ലൈവ് ഷോയില്‍ സീറോമലബാര്‍,  സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ കത്തോലിക്കാപള്ളികളുടെ ടീമുകള്‍ മാറ്റുരച്ചു. ഏറ്റവും കൂടുതല്‍ പോയിന്റു നേടി സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. മലങ്കര ടീം റണ്ണര്‍ അപ്പ് ആയി ഐ. എ. സി. എ. ട്രോഫി നേടി.  മല്‍സരത്തില്‍ പങ്കെടുത്ത മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് വ്യക്തിഗത ട്രോഫികളൂം ലഭിച്ചു.
 
ഫിലാഡല്ഫിയായിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, തിരുവാതിര എന്നിവ കാണികള്‍ നന്നായി ആസ്വദിച്ചു. സ്‌നേഹവിരുന്നോടെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ç തിരശീല വീണു.

ബലിയര്‍പ്പണത്തെതുടര്‍ì ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ  പൊതുസമ്മേളനം അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡയറക്ടര്‍ റവ. സി. ജര്‍ത്രൂദ് ബോറിസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍ മീറ്റിംഗ് എം. സി യായി.  യൂത്ത് വൈസ് പ്രസിഡന്റ് തെരേസ സൈമണ്‍ നന്ദി രേഖപ്പെടുത്തി.

ട്രഷറര്‍ അനീഷ് ജയിംസ്,  ജോയിന്റ് ട്രഷറര്‍ ജോസഫ് സക്കറിയാ എന്നിവര്‍ മുഖ്യാതിഥിയ്ക്ക് പാരിതോഷികം നല്കി ആദരിച്ചു. വൈസ് പ്രസിഡന്റ് തോമസ് സൈമണ്‍, ജോയിന്റ് സെക്രട്ടറി ടിനു ചാരാത്ത്, സബ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ് ആയ സണ്ണി പാറക്കല്‍, സണ്ണി പടയാറ്റില്‍, ബിജു ജോണ്‍, അലക്‌സ് ജോണ്‍, ഫിലിപ് എടത്തില്‍, തോമസ് നെടുമാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട്, ജോസ് തോമസ്, ജോസഫ് എള്ളിക്കല്‍, ശോശാമ്മ എബ്രാഹം എന്നിവരും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജോസ് തോമസ്‌

ഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭംഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക