Image

മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ: സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

Published on 18 September, 2019
മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ: സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ. മോദിയുടെ 69ആം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ 'രാഷ്ട്രപിതാവെ'ന്ന് വിശേഷിപിപ്പിച്ചത്. ട്വീറ്റ് വൈറലായതോടെ വന്‍ വിവാദത്തിനാണ് ഈ പ്രസ്താവന തുടക്കമിട്ടിരിക്കുന്നത്.


ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂര്‍വം വിസ്‌മൃതിയിലേക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യല്‍ മീഡിയ യൂസേഴ്സും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിക്കുന്നത്. താന്‍ വേദിയില്‍ ഗാനമാലപിക്കുന്ന ഒരു വീഡിയോയും അമൃത പ്രധാനമന്ത്രിക്കുള്ള ആശംസക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.


ഏതാനും കുട്ടികളുടെ ഒപ്പം അമൃത പാടുന്നതാണ് വീഡിയോയിലുള്ളത്. 'മോദി എന്ന് മുതലാണ് രാജ്യത്തിന്റെ പിതാവായതെ'ന്ന് സോഷ്യല്‍ മീഡിയാ യൂസേഴ്സ് അമൃതയോട് മറുട്വീറ്റുകളിലൂടെ ചോദിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും ഇവര്‍ അമൃതയെ ഓര്‍മിപ്പിക്കുന്നുണ്ട് .വിവാദത്തെ തുടര്‍ന്ന് മോദിയെ രാഷ്ട്രപിതാവാക്കാന്‍ ലക്‌ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ല എന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്കും പറഞ്ഞു.


Join WhatsApp News
VJ Kumar 2019-09-18 10:51:47
'രാജ്യത്തിന്റെ പിതാവ്'.  Yes our PM Mr. Modijee is
absolutely deserved for the above such position or
admiration.  So anyone have irritation or itching , Let it keep with them or "'GO TO HELL""  because our Modijee is deserved for any kind of highlights
or appreciation. ok???
ചൊറിച്ചിൽ രാമൻ 2019-09-18 14:08:03
ചായക്കടയും ചർക്കയും കൂടി കൂട്ടി കുഴക്കാതെ സഹോദരാ!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക