Image

ഹൂസ്റ്റണില്‍ ഉല്‍സവം തുടങ്ങുന്നു; ഞായറാഴ്ച ഹൗഡി മോഡി സ്വീകരണം

Published on 18 September, 2019
ഹൂസ്റ്റണില്‍ ഉല്‍സവം തുടങ്ങുന്നു; ഞായറാഴ്ച ഹൗഡി മോഡി സ്വീകരണം
'പാമ്പാട്ടികളുടെ രാജ്യ'മെന്നു ഒരു കാലത്ത് അധിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ കുതിച്ചു കയറ്റവും ഇന്ത്യന്‍ അമേരിക്കന്‍ ജനത കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനവുമായിരിക്കും ഞായറാഴ്ച ഹൂസ്റ്റണില്‍ എന്‍.ആര്‍ ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഹൗഡി മോഡി പ്രോഗ്രാം. പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു എന്നതാണു ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടം. ഒരു വിദേശ നേതാവിനു ജനങ്ങള്‍ കൊടുക്കുന്ന സ്വീകരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുക അപൂര്‍വം. പോരെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നിലകൊള്ളുമ്പോള്‍ അമേരിക്ക എവിടെ നില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രമ്പിന്റെ സാന്നിധ്യം.

50,000 ത്തിലധികം ആളുകള്‍ ഇതിനിനകം രജിസ്റ്റര്‍ ചെയ്തു. 5000-ല്‍ പരം പേര്‍ വെയിറ്റിംഗ് ലിസ്റ്റിലാണു. ഏകദേശം ആയിരം വോളന്റിയര്‍മാര്‍, 400 ഗായകര്‍, നര്‍ത്തകര്‍, കൂടാതെ ട്രമ്പിന്റെ സാന്നിധ്യം -- ഇവ എല്ലാം കൂടി ഈ ചടങ്ങ് ചരിത്രം കുറിക്കുമെന്നുറപ്പ്.

'ആളുകള്‍ ആവേശം കൊണ്ട് മതി മറന്നിരിക്കുന്നു. ഈ പരിപാടിക്കായി അവര്‍ ഹ്രുദയവും മനസും അര്‍പ്പിച്ചിരിക്കുന്നു.ഒരു മുഴുവന്‍ സമയ ജോലിയെന്ന നിലയില്‍ ഇതിനായി സന്നദ്ധസേവനം നടത്തുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്.,' നോവലിസ്റ്റ് ചിത്ര ബാനര്‍ജി ദിവാകരുണി ഹൂസ്റ്റണ്‍ ക്രോണിക്കിളിനോടു പറഞ്ഞു.

'ഇത് കുടുംബ ആഘോഷമാണ്. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, 'ഇവിടെ ഞങ്ങളുടെ കമ്മ്യൂണിറ്റി നോക്കൂ!ഞങ്ങള്‍ ശക്തരാണ്. ഹ്യൂസ്റ്റനു വേണ്ടിഞങ്ങള്‍ പല നല്ല കാര്യങ്ങള്‍ ചെയ്തു! 'ഇതെല്ലാം മോഡി അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'

മൂന്ന് വര്‍ഷമായി മോദിയുടെ സന്ദര്‍ശനത്തിനായി തങ്ങള്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന് ഐടി കമ്പനി എക്‌സ്പീഡിയന്‍ പ്രസിഡന്റും സിഇഒയുമായ ജിതന്‍ അഗര്‍വാള്‍ പറഞ്ഞു.

ഹ്യൂസ്റ്റണില്‍ പ്രധാന ഊര്‍ജ കമ്പനികളുടെ തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ് ല പറഞ്ഞു. ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനു ഇന്ത്യക്കും അത് വില്‍ക്കുന്നതിനു ഹൂസ്റ്റണ്‍ കമ്പനികള്‍ക്കും താല്പര്യമുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ചതോടെ ടെക്‌സസ് ഇന്ത്യാ ഫോറം രൂപീകരിക്കുകയായിരുന്നുവെന്നു ഓൂദ്യോഗിക വക്താവ് റിഷി ഭുട്ടാഡ പറഞ്ഞു. 612 സംഘടനകള്‍ ഇതില്‍ പങ്കാളികളായി.

സ്വീകരണം യുഎസിലെയും ഇന്ത്യയിലെയുംടിവി ചാനലുകളില്‍ തല്‍സമയം കാണിക്കും. ടെക്‌സാസില്‍ നൂറുകണക്കിന് വാച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും യുഎസിലുടനീളം ആയിരക്കണക്കിന്വാച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായും ഭൂട്ടാഡ ക്രോണിക്കിളിനോടു പറഞ്ഞു.

അറുപതില്‍ പരം കോണ്‍ഗ്രസംഗങ്ങളും സെനറ്റര്‍മാരും പങ്കെടുക്കുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ടുള്‍സി ഗബ്ബാര്‍ഡ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസംഗം അമി ബേര എന്നിവര്‍ വരുന്നില്ല.റിപ്പബ്ലിക്കനായ ട്രമ്പിന്റെ സാന്നിധ്യം ഡമോക്രാറ്റുകള്‍ ഇഷ്ടപ്പെടുന്നില്ല എന്നു കരുതാം

പ്രധാന മന്ത്രിയുടെയും പ്രസിഡന്റ് ട്രമ്പിന്റെയും മറ്റു വിശിഷ്ടാതിഥികളുടെയും പ്രസംഗങ്ങള്‍ കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ നീളുന്ന കലാപ്രിപാടികള്‍ ആരംഭിക്കുകയായി. 'വൂവന്‍ (നെയ്‌തെടുത്തത്) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രയാണമാണു ചിത്രീകരിക്കുക. വീഡിയോ ക്ലിപ്പുകളിലൂടെ ജീവചരിത്രകുറിപ്പുകള്‍ കാണിക്കും. 400 കലാകാരന്മാരും കലാകാരികളുമാണു വിവിധ ഷോകള്‍ അവതരിപ്പിക്കുക. 
Join WhatsApp News
Boby Varghese 2019-09-18 17:45:19
Be proud of our Premier Narendra Modi. He is one of the top world leaders today along with Trump, Putin and Xi Jinping.
America First 2019-09-18 22:20:30
ഇതിനു രജിസ്റ്റർ ചെയത 50000 പേരെയും അമേരിക്ക പുറതാക്കണം. ഈ രാജ്യത്തോടല്ല  അവരുടെ കുരെന്നു വ്യക്തം 
ഹം ക്രിസ്ത്യൻ ഹേ 2019-09-19 11:09:01
ഗർവ് സെ കഹോ ഹം  ക്രിസ്ത്യൻ ഹേ 
ഈ  ബോർഡുമായി 10 ക്രിസ്ത്യാനി ഹൗഡി മോദിക്ക് മുന്നിൽ നിൽക്കണം. ഇത്തരം മുദ്രാവാക്യം ഉപയോഗിച്ചാണ് ഇന്ത്യയിൽ ന്യുനപക്ഷ പീഡനം.
ഈ പങ്കെടുക്കുന്നവരൊക്കെ ആന്റി-ക്രിസ്ത്യൻസ് ആണ് . ആർ.എസ.എസ. സിദ്ധാന്ത പ്രകാരം മതമാണ് ദേശീയയത നിർണയിക്കുന്നത്. ഹിന്ദു അല്ലെങ്കിൽ ഇന്ത്യക്കാരാനാവില്ല. ക്രിസ്ത്യാനി അല്ലാത്തവർ അമേരിക്കക്കാരനും ആവില്ലെന്ന് മറക്കണ്ട 
Anthappan 2019-09-20 01:31:49
Dr. Bandy Lee, who is a professor of psychiatry at the Yale School of Medicine and editor of the bestselling book "The Dangerous Case of Donald Trump" convened a panel comprised of leading mental health experts   evaluates Donald Trump based upon his behavior as detailed in the Mueller report and concluded that  Trump is mentally unfit, a threat to the United States and the world, and as such should have his powers severely restricted. At the invitation of several Democratic members of Congress, Lee and other mental health professionals will present their findings about Donald Trump's mental health at what they hope will be a bipartisan congressional meeting in Washington next month.

Modi. Putin, kim Un are all equally and mentally sick like Trump .  But they all survive because of some Bobby Kuttens who don't have brain support them.   Modi was instrumental for killing 2000 people in Gujarat and this criminal  was banned from entering USA by Obama administration.  They all have one quality in common and that is to abuse power.  Trump is a white supremacist and Modi is a Hindu supremacist  and they both are dangerous  for the word

(If you see any spelling mistakes or grammatical mistakes, please correct it  and continue reading . Please post the mistake my if you find any--Thanks -Anthappan )
benoy 2019-09-20 07:27:48
Not only spelling mistakes but also grammatical errors Anthappaa. Try using MS Office on you computer and cellphone.
Guru Binoy 2019-09-20 15:51:39
ഫ്രാഗ് മെന്റ്  വാക്കുകൾ കൊണ്ട് ഇംഗ്ലീഷിൽ എഴുതിക്കൊണ്ടോ അന്തപ്പനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോവുന്നത്.  "Not only spelling mistakes but also grammatical errors Anthappaa." (Binoy) ഈ സെന്റൻസിൽ സബജക്റ്റും പ്രെഡിക്കേറ്റുമൊന്ന് വേർതിരിക്കാമോ? ബിനോയിയെ, അറിയാഞ്ഞിട്ടു ചോദിക്കുവാ, ബുദ്ധിമാനായ താങ്കൾ എന്തിനാ ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം ഉണ്ടാക്കാമെന്ന ഗവേഷണ പ്രബന്ധം തയാറാക്കിയത്. വാക്കുകൾ മുട്ടുമ്പോൾ വ്യക്തിയോട് ഒന്ന് ഉരസാൻ നോക്കും. അറിവ് കൂടുതലുണ്ടെന്ന്  മറ്റുള്ളവരെ അറിയിക്കണമല്ലോ!
അന്തപ്പൻ വച്ച കെണി 2019-09-20 17:09:49
ബിനോയിയെ പിടിക്കാൻ അന്തപ്പൻ വച്ച കെണിയാണ്,  'If you see any spelling mistakes or grammatical mistakes, please correct it  and continue reading . Please post the mistake my if you find any--Thanks -Anthappan " . പാവം ബിനോയി എങ്ങനെയെങ്കിലും അന്തപ്പനെ ഒതുക്കാൻ ഒരു അവസരം നോക്കി ഇരിക്കുകയായിരുന്നു . ചാടി കേറി മറുപടി അയക്കുകയും ചെയ്‌തു . പക്ഷെ ഒരു കാര്യം വായനക്കാരനായ എനിക്ക് മനസ്സിലായത് 'MS' ഇല്ലെങ്കിൽ പുള്ളിയുടെ ഇംഗ്ളീഷ് അകെ അവതാളത്തിലാകും.  അതുകൊണ്ട് സംഗതി പിടിക്കിട്ടിയാൽ അതിന് മറുപടി അയക്കുക . അന്തപ്പനെം, അന്ദ്രൂസിനേം, വിദ്യാധരനേം ഒന്നും കളി പഠിപ്പിക്കാൻ പോകാതെ , എല്ലാവരും അവരവരുടെ അഭിപ്രായം എഴുതി വിടുക .  വായനക്കാരായ ഞങ്ങളാണ് വിധി കർത്താക്കൾ . അവരെ ബഹുമാനിക്കുക .  ഇതെന്നാ ഇവരെല്ലാം ഇംഗ്ളീഷ് പരീക്ഷക്ക് എഴുത്തുകയാണോ ? ഓരോത്തരുടെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ ഞങ്ങൾക്കറിയാം ഓരോത്തരുടെ കപ്പാസിറ്റിയും കഴിവും 
കടുവയെ കിടുവ പിടിച്ചു 2019-09-20 20:43:22
  "Not only spelling mistakes but also grammatical errors Anthappaa." (Binoy)  
ഒന്നാമത്തെ കൺഫ്യൂഷൻ , ഇവിടെ അന്തപ്പനാണോ അതോ ബിനോയി ആണോ കത്താവ് എന്ന് ഒരു പിടിയും കിട്ടുന്നില്ല .  കണ്ടിട്ട്  രണ്ടു 'കർത്താക്ക'ൾ ഉള്ളതായിട്ടാണ് തോന്നുന്നത് . പക്ഷെ ഒരു വാക്യത്തിന്റെ അവസാനം രണ്ടു 'കർത്താ'ക്കൾ എന്ത് ചെയ്യുന്നു എന്ന് മനസിലാകുന്നില്ല . കർത്താക്കൾ അവസാനം ആയതു കൊണ്ട് ഈ വാക്യത്തെ ' തന്തക്ക് മുമ്പേ ജനിച്ച വാക്യം' എന്ന് വിളിച്ചു കൂടെ ഗുരുജി ?  വേറൊരു സംശയം ഗുരുജിക്ക് എങ്ങനെ 'ഗുരുജി ബിനോയി' എന്ന് പേര് വന്നു ?  ഒരു പക്ഷെ ബിനോയ് ശിഷ്യനായിരിക്കും ! ശിഷ്യൻ തെറ്റ് ചെയ്യുന്നത് കണ്ടിട്ട് ഗുരുജി ഓർപ്പിക്കുന്നതായിരിക്കും ഗുരു ബിനോയ് എന്ന് .  ഏതായാലും ഇത് 'കടുവയെ കിടുവ പിടിച്ചപോലുണ്ട് ' അന്തപ്പനെ പിടിക്കാൻ നോക്കിയ ബിനോയിയെ,  ബിനോയിയുടെ ഗുരു പിടികൂടി. എന്താ കഥ . ഓരോത്തര് ചെന്ന് പെടുന്ന ഏടാകൂടങ്ങളെ  
വിദ്യാധരൻ 2019-09-20 22:24:30
ആംഗലേയ സാഹിത്യത്തിലെ വ്യാകരണത്തെക്കാൾ  സങ്കീർണ്ണമാണ് മലയാള വികാരണം . മലയാള വ്യാകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു നല്ല ശതമാനം മലയാളികളും തിരിഞ്ഞോടും . അത്രയ്ക്ക് അച്ചടക്കത്തോടെ നമ്മളുടെ പൂർവ്വപിതാക്കൾ വളർത്തിയ ഭാഷയാണ് ഇന്ന് നാഥനില്ലാ കളരി പോലെ ആയിരിക്കുന്നത്.  

ഉദാഹരണമായി 'കാരകം ' എന്ന വാക്ക് എത്രപേർക്കറിയാം എന്ന് എനിക്കറിഞ്ഞുകൂടാ .  അഥവാ അറിയാമെങ്കിൽ തന്നെ വി. സി . ബാലകൃഷ്ണപ്പണിക്കർ വിശ്വരൂപത്തിൽ പറഞ്ഞിരിക്കുന്നതുപോലെ  അറിയുവുന്നവർ മിണ്ടാതിരിക്കും. കാരണം ഈ കോലാഹലത്തിന്റെ ഇടയിൽ കയറി ഭള്ളു കേൾക്കേണ്ടല്ലോ എന്ന് വിചാരിച്ച് 

"ഒന്നും തിരിച്ചറിയുവാനരു, തൊട്ടറിഞ്ഞോ- 
രൊന്നും, കഥിയ്ക്കുകയുമില്ല, കഥിച്ചുവെങ്കിൽ 
എല്ലാമസത്യം, മിതുമല്ലതുമല്ല സത്യ -
മെന്നോതുമിങ്ങനെ മറഞ്ഞരുളുന്നു തത്വം " 

അപ്പോൾ കാരകമാണല്ലോ നമ്മൾ പറഞ്ഞു വന്നത്. നാമ പദങ്ങൾക്ക് ക്രിയ പദങ്ങളോടുള്ള ബന്ധം കുറിക്കുന്നതാണ് കാരകം . ഒരു ക്രിയയുടെ ആകാംക്ഷ പൂർത്തിക്കാവശ്യമുള്ള പദങ്ങളെല്ലാം അതിന്റെ കാരകങ്ങളാകുന്നു . 

കാരകം ഏഴു വിധം ഉണ്ട് 
 1 കർത്താവ്, 2 കർമ്മം,3 കരണം, 4 കാരണം,5 സാക്ഷി, 6 സ്വാമി, 7 അധികരണം 

ഉദാ:- പാക്കിസ്ഥാൻ അക്രമങ്ങൾ തുടരുന്നു . 'തുടരുന്നു' എന്ന ക്രിയ നടത്തുന്നത് പാക്കിസ്ഥാനാണ് . ഇവിടെ 'പാക്കിസ്ഥാൻ' എന്ന് പറയുന്നത് കർത്തൃകാരകം . 

കർമ്മം : ഒരു ക്രിയയുടെ ഫലാശ്രയമായ വസ്തു കർമ്മം .  ഉദാ: ഹിറ്റ്‌ലർ നിരവധി ജൂതന്മാരെ വധിച്ചു എന്ന ക്രിയയുടെ ഫലം അനുഭവിക്കുന്നത് ജൂതന്മാർ ആകയാൽ ജൂതന്മാർ കർമ്മകാരകം 

കാരണം :  ഒരു ക്രിയ നടത്തുവാൻ കർത്താവിനുതകുന്ന ഉപകരണമാണ് 'കാരണ കാരകം'
ഉദാ: മരുന്നിനാൽ രോഗം ശമിപ്പിച്ചു , ഇവിടെ രോഗം ശമിപ്പിക്കാനുള്ള ഉപകരണം മരുന്നാകയാൽ 'മരുന്നിനാൽ' കാരണ കാരകം . 

ഇന്നത്തേക്ക് കുട്ടികൾക്ക് ഇത് മതി . എല്ലാംകൂടി പറഞ്ഞു തന്നാൽ അത് വായിക്കാവാനും, അർഥം ഗ്രഹിക്കുവാനും ക്ഷമയും പഠിക്കാൻ ആസക്തിയുള്ളവരും ചുരുക്കമായതിനാൽ നിറുത്തുന്നു 

ബുഭുക്ഷിതൈർ വ്യാകരണം ന ഭുജ്യതേ 
ന പീയതൈ കാവ്യരസഃ പിപാസിതൈ 
ന വിദ്യയാ കേനചിദുദ്ധൃതം കുലം 
ഹിരണ്യമേവാർജ്ജയ നിഷ് ഫലാ കലാ (മാഘൻ )

വിശക്കുന്നവർ വ്യാകരണം ഭക്ഷിക്കുന്നില്ല . ദാഹിക്കുന്നവർ കാവ്യരസം കുടിക്കുന്നില്ല . വിദ്യകൊണ്ട് ആരും കാലത്തെ ഉദ്ധരിച്ചിട്ടില്ല . അതുകൊണ്ട് നിങ്ങൾ ധനം സമ്പാദിക്കുക . കല നിഷ്ഫലമാണ് . 

Anthappan 2019-09-20 22:53:03
How can anyone in India have a 'shared dream and a bright future' when some Hindu nuts kill their fellow being in the name of cows? Modi's supporters and Trump's supporters are illiterate idiots governed by ignorance.  I am very glad to see many brilliant people responding to benoy including Vidyadharan and guru benoy. 
benoy 2019-09-21 08:07:56
I appreciate the constructive and sarcastic responses to my comment. I used correlative conjugation in my comment which I used as a continuation to Anthappan's comment in a conversational manner. I am sorry for the confusion it caused to the elite commentators.
benoy 2019-09-21 08:20:45
I mean correlative conjunction. Sorry for the typo.
benoy 2019-09-21 12:40:15
Guru Binoyക്കു  ഇപ്പോൾ പിടികിട്ടിയെന്നു വിശ്വസിക്കുന്നു.
Guru Binoy 2019-09-21 14:29:49
വിട്ട കേസായിരുന്നു. ഇങ്ങനെ ഒരു തെറ്റ് വന്നതുകൊണ്ടു താങ്കളുടെ പാണ്ഡ്യത്യത്തിന് യാതൊരു കുറവും വരില്ല, 'ബിനോയ്'!. പ്രസിഡണ്ടായി മത്സരിച്ച 'ഡാൻ കൊയലിന്' വരെ പണ്ട് potteto എന്ന വാക്കിന്റെ ഉച്ഛരണം തെറ്റിപോയിരുന്നു.  

പറ്റിയ തെറ്റിനെ ഇനി "correlative conjugation' എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിച്ച് ന്യായികരിച്ചാൽ ശരിയാവില്ല. രണ്ടുപേർ മുഖാമുഖം സംസാരിക്കുമ്പോൾ ഇത്തരം സമുച്ചയപ്പദങ്ങൾക്ക് 'correlative conjugation'' അർത്ഥമുണ്ടായിരുന്നു. പ്രതികരണങ്ങൾ വെറും രണ്ടു പേർ മാത്രം തമ്മിലെങ്കിലും 'ക്രിയ' ഇല്ലാത്ത വാക്കുകൾക്ക് വില കല്പിക്കാമായിരുന്നു. നിരവധി പ്രതികരണക്കാരുടെയിടയിൽ ഈ തുറുപ്പുചീട്ട് ശരിയാവില്ല, ഞാൻ ഗുരുവാണെന്ന് വായനക്കാർ തെറ്റിദ്ധരിക്കുകയും അരുതേ! അതൊരു തമാശ!       
Guru Binoy 2019-09-21 14:41:43
നോക്കൂ, എനിക്കും സ്പെല്ലിങ് തെറ്റ് വന്നു. തെറ്റുകൾ സാധാരണം.  'Potato' എന്ന് വായിക്കൂ!
benoy 2019-09-21 15:46:47
അങ്ങിനെയങ്ങു വിടാൻ വരട്ടെ ഗുരുജി. നമുക്കാദ്യം എന്താണ് ഈ Correlative conjunction എന്ന് പരിശോധിക്കാം. പണ്ട് ഗുരുജി സ്കൂളിൽ പഠിച്ചപ്പോൾ ഇംഗ്ലീഷ് വാദ്ധ്യാർ not only but also , both/and , either/or , neither/nor , not/but മുതലായ correlative conjunctions  കളെപ്പറ്റി പഠിച്ചതോർമ്മയുണ്ടായിരുന്നുവെങ്കിൽ ഫ്രാഗ്മെന്റ് വാക്കുകൾ എന്ന മണ്ടത്തരം ഗുരുജി എഴുന്നള്ളിക്കിലായിരുന്നു. ഈ സംഭവങ്ങൾ ഒക്കെ ഇംഗ്ലീഷ് ഗ്രാമ്മറിന്റെ ഒരു ഭാഗമാണ്. 
എന്തിനാ ഗുരുജി വെറുതെ ടെസ്ലാ കാറിനു ഗ്യാസടിക്കാൻ നോക്കുന്നത്.
Anthappan 2019-09-21 16:53:58
I don't underestimate  the people who comment here and their ability to handle  English language.  I make mistakes and still there is room to improve 
“The problem with defending the purity of the English language is that English is about as pure as a crib house whore. We don't just borrow words; on occasion, English has pursued other languages down alleyways to beat them unconscious and rifle their pockets for new vocabulary.”― James D. Nicoll
josecheripuram 2019-09-21 18:54:20
When he cried that his engine fell off from the hood his friend came along,and said I have an engine in my trunk,you can have it.
സംശയം 2019-09-21 17:40:14
ഈ ബിനോയ് അല്ലെ പണ്ട് വോക്‌സ് വാഗൻ കാറിന്റ ഹുഡ് പൊക്കി വച്ചിട്ട് അതിന്റെ എൻജിൻ എങ്ങോ വീണുപോയി എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് റോഡിൽ നിന്നത് ?


josecheripuram 2019-09-21 17:43:40
What ever,who ever is debating I have to appreciate Vidhyadharan,he is loaded with knowledge.I'am nothing in comparison to many of you guys.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക