Image

ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നു

നിബു വെള്ളവന്താനം Published on 20 September, 2019
ഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നു
ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ കണ്‍വന്‍ഷന്‍ സെപ്റ്റബര്‍ 13 വെള്ളി മുതല്‍ 15 ഞായര്‍ വരെ അറ്റ്‌ലാന്റാ ലോറന്‍സ് വില്‍ പ്രെയ്‌സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍ എബി പീറ്റര്‍ ത്രിദിന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

അറ്റ്‌ലാന്റാ ഐ.പി.സി ആതിഥ്യം വഹിച്ച കണ്‍വന്‍ഷനില്‍ സെമിനാര്‍, മിഷന്‍ ചലഞ്ച്, സഹോദരി സമ്മേളനം, പൊതു യോഗം, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിന്നു. റിവൈല്‍ മിഷന്‍സ് യോഗത്തില്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റര്‍ ഏബ്രഹാം രാജന്‍ പ്രസംഗിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ് നടന്ന സഹോദരി സംഗമത്തില്‍ സിസ്റ്റര്‍ ഷീലാ സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിസ്റ്റര്‍ മേരി തോമസ് ആമുഖ പ്രഭാഷണവും സിസ്റ്റര്‍ രേഷ്മ തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണവും നടത്തി. സിസ്റ്റര്‍ അക്‌സ കെ.കുര്യന്‍ ലഘു സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ഏലീയാമ്മ ഉമ്മന്‍, ട്രഷറാര്‍ സിസ്റ്റര്‍ ബീന മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന രാത്രിയില്‍ നടന്ന പൊതുയോഗത്തില്‍ റീജിയന്‍ സെക്രട്ടറി റവ. ബെന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ വി.പി.ജോസ്, പാസ്റ്റര്‍ എബി പീറ്റര്‍ എന്നിവര്‍ തിരുവചന സന്ദേശം നല്‍കി. സഹോദരന്മാരായ രാജു പൊന്നോലില്‍, സജിമോന്‍ മാത്യൂ, നിബു വെള്ളവന്താനം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധന യോഗത്തില്‍ പാസ്റ്റര്‍ ഡാനിയേല്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ റജി ഫിലിപ്പ് സങ്കീര്‍ത്തന വായനയ്ക്കും പാസ്റ്റര്‍ ജി. ശമുവേല്‍ കര്‍ത്ത്യമേശ സന്ദേശവും നല്‍കി. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് റീജിയന്‍ പ്രസിഡന്റ് റവ. ഡോ. ജോയി ഏബ്രഹാം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍ സിബി കുരുവിളയുടെ നേതൃത്വത്തിലുള്ള  റീജിയന്‍ മ്യൂസിക് ക്വയര്‍ പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ് ശുശ്രൂഷകള്‍ നടത്തി. ട്രഷറാര്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് സ്വാഗതവും ജോ. സെക്രട്ടറി ബ്രദര്‍ രാജന്‍ ആര്യപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു.

പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബെന്‍ ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) എന്നിവരാണ് റീജീയന്‍ ഭാരവാഹികള്‍. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാര്‍ത്ത: നിബു വെള്ളവന്താനം

ഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നുഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നുഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നുഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നുഐപിസി  സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റായില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക