Image

അമേരിക്കന്‍ ചര്‍ച്ചുകള്‍ സെപ്റ്റംബര്‍ 22 വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെ ആയി ആചരിക്കുന്നു

പി പി ചെറിയാന്‍ Published on 21 September, 2019
അമേരിക്കന്‍ ചര്‍ച്ചുകള്‍ സെപ്റ്റംബര്‍ 22 വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെ ആയി ആചരിക്കുന്നു
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലുടനീളമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സെപ്റ്റംബര്‍ 22 ന് വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെയായി ആചരിക്കുമെന്ന് മൈ ഫെയ്ത്ത് വോയ്‌സ് സി ഇ ഒ ജേസല്‍ യേറ്റ്‌സ് അറിയിച്ചു.

അമേരിക്കയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഇവന്റ് സംഘടിപ്പിക്കുന്നതെന്നും, വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള 90 മില്യണ്‍ ക്രൈസ്തവര്‍ ഇവിടെ ഉണ്ടായിട്ടും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാപ്പത് മില്യണ്‍ പേര്‍ സമ്മതി ദാനാവകാശം ഉപയോഗിച്ചിട്ടില്ലെന്നും ജേസണ്‍ പറഞ്ഞു. പതിനഞ്ച് മില്യണ്‍ ക്രൈസ്തവന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 19 വ്യാഴാഴ്ച സി ബി എന്‍ ന്യൂസില്‍ ഫെയ്ത്ത് നാഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജേസണ്‍.

ദേവാലയങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും എന്നാല്‍ ക്രൈസ്തവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കുകളാകേണ്ടത് ക്രൈസ്തവ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നമുക്ക് കണ്ടെത്താനാകൂ. അവരെ വിജയിപ്പേക്കേണ്ടത് അനിവാര്യമാണെന്ന് ഞായറാഴ്ച ദേശവ്യാപകമായി ദേവാലയങ്ങളില്‍ നടക്കുന്ന വോട്ട് രജിസ്‌ട്രേഷന്‍ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അമേരിക്കന്‍ ചര്‍ച്ചുകള്‍ സെപ്റ്റംബര്‍ 22 വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെ ആയി ആചരിക്കുന്നുഅമേരിക്കന്‍ ചര്‍ച്ചുകള്‍ സെപ്റ്റംബര്‍ 22 വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെ ആയി ആചരിക്കുന്നുഅമേരിക്കന്‍ ചര്‍ച്ചുകള്‍ സെപ്റ്റംബര്‍ 22 വോട്ടര്‍ രജിസ്‌ട്രേഷന്‍ സണ്‍ഡെ ആയി ആചരിക്കുന്നു
Join WhatsApp News
The Dangerous Case of Donald Trump 2019-09-21 16:55:51
Not Trump again .  I lost my faith in him 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക