Image

കേരളാ കോണ്‍ഗ്രസിന്‌ രണ്ടില ചിഹ്നം നഷ്ടമായത്‌ ഉമ്മന്‍ചാണ്ടിയും ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമെന്ന്‌ കോടിയേരി

Published on 21 September, 2019
കേരളാ കോണ്‍ഗ്രസിന്‌ രണ്ടില ചിഹ്നം നഷ്ടമായത്‌ ഉമ്മന്‍ചാണ്ടിയും  ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമെന്ന്‌  കോടിയേരി
പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നഷ്ടമായത്‌ ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. 

ഇടത്‌ മുന്നണിക്ക്‌ എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്‌ബോള്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യം ഓര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പാലായില്‍ പറഞ്ഞു.

കെഎംമാണി യുഡിഎഫ്‌ വിട്ടത്‌ എന്തിനെന്ന്‌ ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. മാണി യുഡിഎഫിലേക്ക്‌ തിരിച്ചെത്തിയതിനുള്ള പ്രത്യുപകരമായിരുന്നു ജോസ്‌ കെ മാണിക്ക്‌ ലഭിച്ച രാജ്യസഭ സീറ്റെന്നും കോടിയേരി ആരോപിച്ചു.

കെഎം മാണിക്കെതിരായ ഗൂഢാലോചനക്ക്‌ പിന്നിലും ഉമ്മന്‍ചാണ്ടിയായിരുന്നു, കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന്‌ പിന്നില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പങ്കുണ്ടെന്ന്‌ ആരോപിച്ച കോടിയേരി ബാര്‍കോഴ ആരോപണത്തിലെ കണ്ടെത്തല്‍ പുറത്ത്‌ വിടാന്‍ കേരള കോണ്‍ഗ്രസ്‌ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക