Image

പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം

Published on 21 September, 2019
പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം

കോട്ടയം: പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.


പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ ഭരണ നിയന്ത്രണം സുപ്രിംകോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം അനുവദിച്ച്‌ ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.


 ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഡിജിപി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

ഇന്ന് 3 മണിക്ക് പിറവം പള്ളിയില്‍ പ്രവേശിച്ച്‌ നിയന്ത്രണം ഏറ്റെടുക്കാനാണ് ശ്രമം. ഇക്കാര്യമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക