Image

ന്യൂയോര്‍ക്ക് മേയര്‍ പിന്മാറി, ടെക്‌സസില്‍ ബൈഡനും ഒറൗര്‍കെയും മുന്നില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 September, 2019
ന്യൂയോര്‍ക്ക് മേയര്‍ പിന്മാറി, ടെക്‌സസില്‍ ബൈഡനും ഒറൗര്‍കെയും മുന്നില്‍ (ഏബ്രഹാം തോമസ്)
ന്യൂയോര്‍ക്ക് : മേയര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. മേയര്‍ ഡി ബഌസിയോ തന്റെ എല്ലാം മത്സരത്തിന് വേണ്ടി നല്‍കിയതായി അറിയിച്ചു. എന്നാല്‍ ഇപ്പോള്‍  എന്റെ സമയമല്ല. ഞാന്‍ പ്രസിഡന്‍ഷ്യല്‍ കാമ്പെയിന്‍ അവസാനിപ്പിക്കുകയാണ്. മേയര്‍ എംഎസ് എന്‍ബിസിയുടെ മോണിംഗ് ജോ അഭിമുഖത്തില്‍ പറഞ്ഞു.

ജോലി ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ തുടര്‍ന്നും സംസാരിക്കും. എന്റെ പ്രചരണ സമയത്ത് പരിചയപ്പെട്ട സജീവ പ്രവര്‍ത്തകരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഞാന്‍ പ്രവര്‍ത്തിക്കും. ഇവരായിരിക്കും ഈ രാജ്യത്തെ പണിയെടുക്കുന്ന ജനങ്ങളുടെ അവകാശങ്ങളും, ആനുകൂല്യങ്ങളും നേടിയെടുക്കുക.

മേയറുടെ കാലാവധി അവസാനിക്കുവാന്‍ ഇനി 27 മാസം കൂടിയുണ്ട്. സിറ്റി ഹാളിലെ ഓഫീസില്‍ മുഴുവന്‍ സമയവും ഇനി മേയര്‍ ഭവരഹിതരുടെയും പോലീസുകാരുടെ  കൂട്ട ആത്മഹത്യയും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ വേര്‍പിരിക്കുന്നതും ട്രാഫിക്ക് ഊരാക്കുടുക്കുകള്‍ സൈക്കിള്‍ സവാരിക്കാരുടെ മരണം, പൊതു പാര്‍പ്പിട വ്യവസ്ഥയുടെ തകര്‍ച്ച തുടങ്ങിയവയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കും.

ഡിബ്ലാസിയോ പ്രചരണവുമായി അയോവയില്‍ തിരക്കിലായപ്പോള്‍ ന്യൂയോര്‍ക്കിലെ മല്‍ഹാട്ടനില്‍ പവര്‍ ഔട്ടേജുമൂലം കൂരിരുട്ടായി. ഇലക്ട്രിസിറ്റി ബന്ധം പുനഃസ്ഥാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മേയര്‍ ഫൈവ് ബറോസില്‍ തിരിച്ചെത്തിയത്. മെയ്മാസത്തിലാണ് ഡിബ്ലാസിയോ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ആമാസം മൊത്തം 91.5 മണിക്കൂര്‍ (പ്രതിദിനം 4.1 മണിക്കൂര്‍) മാത്രമാണ് ഔദ്യോഗിക ജോലി ചെയ്തതെന്ന് ദ ഡെയ്‌ലി ന്യൂസ് പത്രാധിപസംഘം വിലയിരുത്തി.
ഡിബ്ലാസിയോയുടെ പിന്‍മാറ്റം പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പരിഹസിച്ചു. ഡിബ്ലാസിയോ പ്രസിഡന്‍ഷ്യല്‍ കാമ്പെയിന്‍ അവസാനിപ്പിച്ച് തിരികെ വീട്ടിലെത്തുന്നതില്‍ ന്യൂയോര്‍ക്കുകാര്‍ ശ്യൂന്യമാക്കപ്പെട്ടിരിക്കുകയാണെന്ന് ട്രമ്പ് കളിയാക്കി.

ടെക്‌സസ് ടൈലറിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സെന്റര്‍ ഫോര്‍ ഓപ്പണ്‍ റിസര്‍ച്ച് നടത്തിയ ഗ്യാലപ് പോളില്‍ ഡെമോക്രാറ്റഇക് സ്ഥാനാര്‍ത്ഥികളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇപ്പോഴും ടെക്‌സില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന കണ്ടെത്തി. ബൈഡന്‍-26%, ബീറ്റോ ഒറൗര്‍കെ- 19.9%, ബേണി സാന്‍ഡേഴ്‌സ്-17%, എലിസബെത്ത് വാറന്‍-11.1%, കോറിബുക്കര്‍-5.9%, കമല ഹാരിസ്-5.4%, ജൂലിയന്‍ കാസ്‌ട്രോ-4%, പീറ്റ് ബട്ടിജീജ്-3.2%, സ്റ്റീവ് ബുള്ളക്കും മൈക്കല്‍ ബെന്നറും 1% വീതം എന്നിങ്ങനെ ജനപ്രീതി പങ്കിട്ടു. കോറി ബുക്കറുടെ മുന്നേറ്റവും കാസ്‌ട്രോയുടെ താഴ്ചയും ശ്രദ്ധേയമാണ്.

നിങ്ങളുടെ പിന്നാലെ എത്തി തോക്കുകള്‍ പിടിച്ചു വാങ്ങും എന്ന ഒറൗര്‍കെയുമായി വാക്‌പോര് തുടരുകയാണ്. എന്നാല്‍ ടെക്‌സസിലെ ജനങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നല്‍കാന്‍ തയ്യാറാല്ല എന്നാണ് പ്രതികരിച്ചത്. 59% ഒറൗര്‍കെയുടെ നിര്‍ദ്ദേശത്തിന് എതിരാണ്.

ട്രമ്പിനെ അപേക്ഷിച്ച് ടെക്‌സസില്‍ ബൈഡനും ഒറൗര്‍കെയും ജനപിന്തുണയില്‍ മുന്നിലാണ്. ബൈഡന് 39.6% ലഭിച്ചപ്പോള്‍ ട്രമ്പിന് 38% മേ ലഭിച്ചുള്ളൂ. ഒറൗര്‍കെയുടെ നില ഇതിലും മെച്ചമാണ്. ട്രമ്പിനെതിരെ മത്സരിക്കുന്നത് ഒറൗര്‍കെയാണെങ്കില്‍ ട്രമ്പിന് 39.7% പിന്തുണ ലഭിക്കുമ്പോള്‍ ഒറൗര്‍കെയ്ക്ക്  42% പിന്തുണ ലഭിക്കും. എന്നാല്‍ വിവരങ്ങളില്‍ 2.8% ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്ന് വിവരം ശേഖരിച്ചവര്‍ പറയുന്നു. അപ്പോള്‍ മത്സരങ്ങള്‍ പ്രവചനാതീതമാണ്. 59% ടെക്‌സസുകാരും ഇപ്പോഴുള്ള തങ്ങളുടെ തോക്കുകള്‍ ഗവണ്‍മെന്റിന് നല്‍കാന്‍ തയ്യാറാല്ല.
ബേണി സാന്‍ഡേഴ്‌സിനും എലിസബെത്ത് വാറനും ലഭിച്ച പിന്തുണ ട്രമ്പിനേക്കാള്‍ യഥാക്രമം രണ്ട്, മൂന്ന് ശതമാനം കുറവാണ്.

ന്യൂയോര്‍ക്ക് മേയര്‍ പിന്മാറി, ടെക്‌സസില്‍ ബൈഡനും ഒറൗര്‍കെയും മുന്നില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക