Image

ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍- ആഗോള കാലാവസ്ഥ സമരത്തിന് തുടക്കമായി

Published on 21 September, 2019
ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍- ആഗോള കാലാവസ്ഥ സമരത്തിന് തുടക്കമായി
ന്യൂയോര്‍ക്ക്: ആഗോള കാലാവസ്ഥ സമരത്തിന് വിവിധ രാജ്യങ്ങളില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകമെമ്പാടും സ്കൂള്‍ – കുട്ടികളോടൊപ്പം മുതിര്‍ന്നവരും തെരുവില്‍ ഇറങ്ങുന്നു. പ്രമുഖ കമ്പനികളും ഇവരെ പിന്തുണക്കുന്നുണ്ട്.

Fridays for Future എന്ന മുദ്രവാക്യം ഏറ്റെടുത്താണ് കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഏവരും കൈകോര്‍ക്കുന്നത്.പ്രധാന പരിസ്ഥിതി പ്രവര്‍ത്തക ഗ്രീറ്റ തൂണ്‍ബര്‍ഗ് (16) ന്യൂയോര്‍ക്കില്‍ സ്കൂള്‍ കുട്ടികളുടെ പടുകൂറ്റന്‍ പ്രകടനത്തിന് നേതൃത്വം നല്‍കുന്നു.159 ലോക രാഷ്ട്രങ്ങള്‍ ഇന്നത്തെ ആഗോള കാലാവസ്ഥ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജര്‍മനിയുടെ പ്രധാന നഗരങ്ങളില്‍ ഈ സമരം ആരംഭിച്ചു കഴിഞ്ഞു. ബര്‍ലിന്‍ മ്യൂണിക്ക് , ഫ്രാങ്ക്ഫുര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ പതിനായിരങ്ങളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തൊഴില്‍ അവധി നല്‍കിയിരിക്കുകയാണ് ഏവര്‍ക്കും. കാലാവസ്ഥ  വ്യതിയാനത്തിനെതിരെ ഒരു വര്‍ഷം മുമ്പ് സ്വീഡനിലെ സ്റ്റോക് ഹോമില്‍ പതിനാറുകാരി ഗ്രീറ്റ ആരംഭിച്ച സമരമാണ് ഇന്ന് ലോകം തോളിലേറ്റിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാന സമരത്തിന് ജര്‍മന്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍ സര്‍വ്വ പിന്‍ന്തുണയും ഇവിടെ  പ്രഖ്യാപിച്ചു കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക