Image

ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2019
ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു
ലണ്ടന്‍ (കാനഡ): ദൈവജനങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ അതിവേഗം വളര്‍ന്നുവരുന്ന ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ മിഷനില്‍ 2019 -20 അധ്യയന വര്‍ഷത്തെ വിശ്വാസപരിശീല ക്ലാസുകള്‍ക്ക് ആരംഭം കുറിച്ചു.

കാനഡയിലെ മുഴുവന്‍ ക്‌നാനായ മക്കളുടേയും ചുമതലയുള്ള മിഷന്‍ ഡയറക്ടര്‍ റവ.ഫാ. പത്രോസ് ചമ്പക്കര ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയെ സഭയോടും, ക്‌നാനായ സമുദായത്തോടും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വിശ്വാസപരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ലണ്ടനിലെ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ചൂണ്ടുപലകയാണ് ഈ വിശ്വാസ പരിശീലനമെന്നും അച്ചന്‍ തുടര്‍ന്നു പറഞ്ഞു.

കുട്ടികളുടെ കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ കുട്ടികള്‍ മുഖ്യപങ്കുവഹിച്ചു.  മതാധ്യാപകര്‍ കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങളും, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തദവസരത്തില്‍ പ്രിന്‍സിപ്പല്‍ സിബു താളിവേലില്‍, ട്രസ്റ്റിമാരായ ബൈജ കളമ്പുകുഴിയില്‍, സന്തോഷ് മേക്കര, സെക്രട്ടറി ബിനേഷ് മേളാംപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക