Image

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് 3 പേര്‍ മരിച്ചു

Published on 21 September, 2019
മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് 3 പേര്‍ മരിച്ചു
നിലമ്പൂര്‍ : ചോക്കാട് ചിങ്കക്കല്ല് മരുതങ്ങാട് മലവാരത്തിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ അഞ്ചുപേരില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വേങ്ങര പറമ്പില്‍പടി മങ്ങാടന്‍ യൂസഫ് (28), യൂസഫിന്റെ സഹോദരന്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ജുബൈരിയ (31), ഏഴു മാസം പ്രായമുള്ള അബീഹ എന്നിവരാണ് മരിച്ചത്. യൂസഫിന്റെ ഭാര്യ ഷഹീദ (19), മുഹമ്മദ് അഖ്ബല്‍ (7) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

വേങ്ങര പറമ്പില്‍പടിയില്‍ നിന്നു ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ ബന്ധുവായ കൂറ്റമ്പാറയിലെ പൂന്തോടന്‍ അബ്ദുറഹ്മാന്റെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച് പുല്ലങ്കോടുള്ള ബന്ധുവീട്ടിലേക്ക് പോയി. വൈകിട്ട് അഞ്ചോടെ ചോക്കാടന്‍ പുഴയില്‍ ഫോട്ടോ എടുക്കാനിറങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. മലയില്‍ കനത്ത മഴയെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക