Image

ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ അണുബാധയ്ക്ക് കാരണമാകും

Published on 23 September, 2019
ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ അണുബാധയ്ക്ക് കാരണമാകും
സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ ഒരു പ്രധാന കാരണം ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മയാണ്. യോനീഭാഗത്തെ പൂപ്പല്‍, ചുവന്ന തടിപ്പുകള്‍ എന്നിവയെല്ലാം അകറ്റാന്‍ ആര്‍ത്തവകാലത്ത് ശുചിത്വം പാലിക്കണം. രക്ത സ്രാവം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറഞ്ഞത് നാലു മണിക്കൂര്‍ കൂടുമ്പോള്‍ പാഡ് മാറ്റണം.

ചെറു ചൂടുവെള്ളത്തില്‍ യോനീ ഭാഗം കഴുകിയിട്ടു േവണം അടുത്ത പാഡ് വയ്ക്കാന്‍. സോപ്പോ ഡെറ്റോളോ ഉപയോഗിക്കേണ്ടതില്ല. യാത്രകളിലാണെങ്കില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് വൃത്തിയായി തുടക്കണം. രണ്ടു സാനിറ്ററി പാഡുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും പാഡും തുണിയും ഒരുമിച്ച് ഉപയോഗിക്കുന്നതും നല്ലതല്ല. 

ചിലര്‍ക്ക് പാഡുകളുടെ അലര്‍ജി മൂലമോ പാഡ് തുടകളില്‍ ഉരഞ്ഞു പൊട്ടിയോ ചുവന്ന തടിപ്പുകളോ പൊട്ടലോ വരാം. മുറിവില്‍ ആന്റി സെപ്റ്റിക് ക്രീം പുരട്ടുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ആര്‍ത്തവകാലത്ത് രാവിലെയും വൈകുന്നേരവും കുളിക്കുകയും (പറ്റുമെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍) സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി കഴുകുകയും വേണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക