Image

പൈല്‍സ്: പാരമ്പര്യവും രോഗകാരണം

Published on 26 September, 2019
പൈല്‍സ്: പാരമ്പര്യവും രോഗകാരണം
പൈല്‍സിന്റെ രോഗകാരണങ്ങളില്‍ പാരമ്പര്യവും ഒരു ഘടകമാണ്.  മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം.

വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചില്‍ അനുഭവപ്പെടുക. മലദ്വാരത്തില്‍ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍.വീര്‍ത്ത സിരകളിലെ രക്തം കട്ടിയായാല്‍ അതിശക്തമായ വേദന വരാം.

മതാപിതാക്കള്‍ക്ക് പൈല്‍സ് ഉണ്ടെങ്കില്‍ മക്കള്‍ക്കും വരാന്‍ സധ്യതയുണ്ട്. ഗര്‍ഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടര്‍ന്നു വിസര്‍ജനത്തിനായ് മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം, അടിവയറ്റില്‍ മര്‍ദം കൂടുന്ന സാഹചര്യങ്ങള്‍ ഇവ രോഗം വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം. ദീര്‍ഘ നേരം ഇരുന്നു ചെയ്യുന്ന ജോലികള്‍ എന്നിവ കാരണമാണ് പൈല്‍സ് ഉണ്ടാകുന്നത്.

മലബന്ധമാണു രോഗകാരണമെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇലക്കറികളും ധാന്യങ്ങളും എല്ലാമാണു കഴിക്കാവുന്ന ഭക്ഷണം. ധാരാളം വെള്ളം കുടിക്കുക. മലബന്ധം വരാതിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക