Image

പ്രോട്ടീന്റെ അമിത ഉപയോഗവും കുഴപ്പംചെയ്യും

Published on 28 September, 2019
പ്രോട്ടീന്റെ അമിത ഉപയോഗവും കുഴപ്പംചെയ്യും
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്റെ അപര്യാപ്തത കാരണം ബുദ്ധിക്ക് മന്ദത, മുടികൊഴിച്ചില്‍, നഖത്തിന്റെയും ചര്‍മ്മത്തിന്റെയും അനാരോഗ്യം, സന്ധിവേദന, എല്ലുകള്‍ക്ക് പൊട്ടല്‍ എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പ്രോട്ടീന്‍ അമിതമാകുന്നതും ഹാനികരമാണ്.

പ്രോട്ടീന്‍ അമിതമാകുമ്പോള്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം നഷ്ടപ്പെടും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങളിലേറെയും ചീത്ത കൊളസ്‌ട്രോളും സാച്വറേറ്റഡ് കൊഴുപ്പും അടങ്ങിയതായിരിക്കും. ഇവ കൊളസ്‌ട്രോളുണ്ടാക്കി ഹൃദയാരോഗ്യത്തിന് ഭീഷണിയാകും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം താരതമ്യേന വിശപ്പു കുറയ്ക്കും. ഇതാകട്ടെ മറ്റ് പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാന്‍ വിമുഖതയുമുണ്ടാക്കും. പോഷക അപര്യാപ്തയാകും ഫലം. പ്രോട്ടീന്‍ അമിതമായി ശരീരത്തിലെത്തുന്നത് കിഡ്‌നി സ്‌റ്റോണുണ്ടാക്കും. പ്രോട്ടീന്‍ അമിതമാകുമ്പോള്‍ നാരുകളടങ്ങിയ ഭക്ഷണം കുറയ്ക്കാനുള്ള പ്രേരണയുണ്ടാകും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പ്രോട്ടീന്‍ അമിതമാകുന്നത് കോളോറെക്ടല്‍ കാന്‍സറിന് കാരണമായേക്കാമെന്നും ചില പഠനങ്ങള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക