Image

ആ ദിനങ്ങളിലെ വേദനയ്ക്ക് പരിഹാരം

Published on 29 September, 2019
ആ ദിനങ്ങളിലെ വേദനയ്ക്ക് പരിഹാരം
ആര്‍ത്തവദിനങ്ങളിലെ വേദനയ്ക്ക് പരിഹാരം കാണാന്‍ ഇതാ ചില വഴികള്‍.     ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക്  പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ചിലത് നോക്കാം..

ആര്‍ത്തവത്തിന് മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും. തുളസി ഇട്ട വെളളം/ചായ, പുതിനയില ഇട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.  ചൂടുള്ള ഇഞ്ചിച്ചായയില്‍ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റില്‍ പിടിക്കുക. ഇത് വേദന കുറക്കുകയും മസിലുകള്‍ക്ക് അയവ് നല്‍കുകയും ചെയ്യും. കൂടാതെ തേന്‍ ചേര്‍ത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.  രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും.  ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.


ആ ദിനങ്ങളിലെ വേദനയ്ക്ക് പരിഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക