Image

രക്തപരിശോധനാരീതിയിലൂടെ ഹൃദയാഘാത സാധ്യത അറിയാം

Published on 29 September, 2019
രക്തപരിശോധനാരീതിയിലൂടെ ഹൃദയാഘാത സാധ്യത അറിയാം
ലളിതവും ചെലവുകുറഞ്ഞതുമായ രക്തപരിശോധനാരീതിയിലൂടെ ഹൃദയാഘാത സാധ്യത എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്ന് ഡോ. സി. ഭരത്ചന്ദ്രന്‍.

നിലവില്‍ ആന്‍ജിയോഗ്രാഫിയോ ത്രെഡ്മില്‍ ടെസ്‌റ്റോ വഴിയാണ് ഹൃദയാഘാത സാധ്യത കണ്ടെത്തുന്നത്. ലളിതമായ രക്തപരിശോധന വഴി കൂടുതല്‍ സൂക്ഷ്മതയോടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പ്രോ ഹാര്‍ട്ട് പരിശോധനയ്ക്കാകും. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷം ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ വരാനുള്ള സാധ്യത തിരിച്ചറിയാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

രക്തധമനിയുടെ ഭിത്തിയിലെ തടിപ്പായ അത്തിരോമാറ്റസ് പ്ലാക്ക് പൊട്ടി രക്തം കട്ടപിടിച്ച് രക്തധമനികള്‍ അടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇങ്ങനെ പൊട്ടാന്‍ സാധ്യതയുള്ള പ്ലാക്കുകള്‍ ഉള്ളവര്‍ക്ക് രക്തത്തില്‍ എല്‍.പി പി.എല്‍.എ 2 എന്ന എന്‍സൈമിന്റെ അളവ് കൂടുതലായിരിക്കും. ഈ അളവാണ് പ്രോ ഹാര്‍ട്ട് ടെസ്റ്റ് വഴി കണ്ടുപിടിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക