ഷാര്‍ജ : ചൈല്‍ഡ് പ്രൊട്ടക്‌റ്റ് ടീം യു. എ. ഇ. (ഇജഠ ഡഅഋ) വാര്‍ഷിക ആഘോഷവും വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് പുരസ്‌കാര സമര്‍പ്പണവും ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷ നില്‍ വെച്ച് നടന്നു.
സി. പി. ടി. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോണ്‍സണ്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
പ്രവാസ ലോകത്തെ ശ്രദ്ധേയ മായ മാധ്യമ ഇട പെടലു കള്‍ക്ക് ഹിറ്റ് എഫ്. എം. 96.7 റേഡിയോ വിലെ ഫസലു വിന് 'മാധ്യമശ്രീ' പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരി സമ്മാനിച്ചു.
കേരളത്തിലെ മികച്ച ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള 'യുവകര്‍മ്മ സേവ' പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍. ശാന്തകുമാര്‍, പ്രവാസ ലോകത്തെ സാമൂഹിക സേവന ങ്ങള്‍ക്കുള്ള 'പ്രവാസി രത്‌ന' പുരസ്‌കാരം യുവ സാമൂഹിക പ്രവര്‍ത്തകന്‍ നിസാര്‍ പട്ടാമ്പി എന്നി വരും ഏറ്റു വാങ്ങി.
വ്യവസായികളായ നെല്ലറ ശംസുദ്ധീന്‍, നാസര്‍ തയാല്‍, സാമൂഹ്യ പ്രവര്‍ത്തക രായ പ്രകാശന്‍, ഹരി, സിദ്ധീഖ്, ഒ. കുഞ്ഞബ്ദുള്ള, മാധ്യമ പ്രവര്‍ത്തകനും ഹ്രസ്വ ചിത്ര സംവിധായകനുമായ പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സി. പി. ടി. അബുദാബി കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ മാടായി, സാലിഹ് ചാവക്കാട് എന്നിവര്‍ നയിച്ച സംഗീത നിശയും കോമഡി ഉത്സവം ഫെയിം അന്‍ഷാദ് അലി, മുഹമ്മദലി എന്നിവര്‍ നയിച്ച കോമഡി ഷോയും അരങ്ങേറി. സി. പി. ടി. ജനറല്‍ സെക്രട്ടറി ഷഫീല്‍ കണ്ണൂര്‍, മറ്റു ഭാരവാഹിക ളായ മുസമ്മില്‍, മഹേഷ് ഹരിപ്പാട്, നാസര്‍ ഒളകര, ഹബീബ് പട്ടുവം തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
FACEBOOK page : https://www.facebook.com/CPTKerala/