Image

പ്രമേഹബാധിതരും ലൈംഗീകബന്ധവും

Published on 30 September, 2019
പ്രമേഹബാധിതരും ലൈംഗീകബന്ധവും
തൃപ്തികരമായി ലൈംഗികബന്ധത്തിനു പ്രമേഹം തടസ്സമല്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പ്രമേഹം പരിപൂര്‍ണമായി നിയന്ത്രണത്തിലാക്കുക. ആഹാരത്തിനു മുന്‍പ് രക്തഷുഗര്‍ നൂറ്റിപ്പത്തു മില്ലിഗ്രാമില്‍ താഴെയും ആഹാരത്തിനു ശേഷം എപ്പോഴും നൂറ്റിയറുപതു മില്ലിഗ്രാമില്‍ താഴെയും ആയിരിക്കണം. പ്രമേഹം നിയന്ത്രിച്ചാല്‍ ഇനിയും മോശമാകാതിരിക്കാന്‍ സഹായിക്കും.  വയാഗ്ര മരുന്ന് ഈ പ്രശ്‌നത്തിനു പലര്‍ക്കും ഒരു ആശാദീപമായി തീര്‍ന്നിട്ടുണ്ട്. പ്രഷര്‍ വ്യതിയാനം വിപുലമായി വരാമെന്നതിനാല്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ കഴിക്കാവൂ. ബന്ധപ്പെടുവാന്‍ ഉദ്ദേശിക്കുന്നതിന് ഒരു മണിക്കൂര്‍  മുന്‍പു കഴിക്കേണ്ടി വരും. ബന്ധപ്പെടുന്ന രീതിയില്‍ തന്നെ പല നൂതന മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കാം. 

ടൈപ് 2 പ്രമേഹരോഗം ലൈംഗികാരോഗ്യത്തെ ബാധിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. പുരുഷന്മാരില്‍ ഇത് ഉദ്ധാരണത്തിനു തടസ്സം സൃഷ്ടിക്കുമെങ്കില്‍ സ്ത്രീകളില്‍ ഇത് യോനിയുടെ വരള്‍ച്ചയ്ക്ക് കാരണമാകുന്നു.

ശരീരത്തില്‍ ലിബിഡോ പ്രോട്ടീന്‍ അളവ് കുറയുന്നത് സെക്‌സിനുള്ള താല്‍പര്യം കുറയ്ക്കും. പ്രമേഹത്തിന് വേണ്ടി കഴിക്കുന്ന ചില മരുന്നുകളും ലൈംഗികതാല്‍പര്യത്തെ നിരുത്സാഹപ്പെടുത്തുന്നതായിരിക്കും. അതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ ഡോക്ടറിനോട് തുറന്നു സംസാരിക്കെണ്ടതുണ്ട്.തലച്ചോര്‍ നിര്‍ദ്ദേശിക്കുന്ന ഒരു വികാരമാണ് ലൈംഗിക താല്‍പര്യം.രക്തകോശങ്ങളില്‍ നിയന്ത്രണം വരുത്തുന്ന മരുന്നുകള്‍ കഴിക്കുമ്പോള്‍ തലച്ചോറില്‍ നിന്നുമുള്ള പല നിര്‍ദ്ദേശങ്ങള്‍ തടസ്സപ്പെടാന്‍ ഇടയുണ്ട്. പ്രമേഹം ഉള്ളവരില്‍ ടെസ്‌ട്രോണിന്റെ അളവിലും കുറവുണ്ടാകാനിടയുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക